ബാലനടിയായെത്തി പിന്നീടു നായികയായി മാറിയ ഒട്ടേറെപ്പേരുണ്ട്. ബാലനടിയായെത്തി പിന്നീട് തെന്നിന്ത്യയുടെ ഹൃദയം കവര്‍ന്ന നായികയാണ് മീന. മലയാള ത്തിൽ ഒരു നായകന്റെ മകളായും പിന്നീടു നായികയായും അഭിനയിക്കാന്‍ ഭാഗ്യം സിദ്ധിച്ച നടിയും കൂടിയാണ് മീന.
സുരേഷ് ഗോപിയുടെ മകളായി സാന്ത്വനം എന്ന സിനിമയില്‍ അഭിനയിച്ച മീന ഡ്രീംസില്‍ സുരേഷ് ഗോപിയുടെ നായികയായി. വര്‍ണപ്പകിട്ട്, കുസൃതിക്കുറുപ്പ്, ഒളിമ്പ്യന്‍ അന്തോണി ആദം, ഫ്രണ്ട്സ്, രാക്ഷസരാജാവ്, മിസ്റ്റര്‍ ബ്രഹ്മചാരി, നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, കറുത്തപക്ഷികള്‍, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഷൈലോക്ക്, ദൃശ്യം 2 തുടങ്ങിയ ഒരുപിടി വിജയചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ മീന മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീന.
1982-ല്‍ നെഞ്ചങ്ങള്‍ എന്ന ശിവാജി ഗണേശന് ചിത്രത്തില്‍ ബാലതാരമായാണ് മീനയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമുള്‍പ്പെടെ 45 ല്‍ ഏറെ ചിത്രങ്ങളില്‍ ബാലതാരമായി മീന അഭിനയിച്ചു.
മമ്മൂട്ടി നായകനായ ഒരു കൊച്ചുകഥ ആരും പറയാത്ത കഥ, മോഹന്‍ലാല്‍ നായകനായ മനസറിയാതെ തുടങ്ങിയ മലയാളചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ച മീന ഇന്ന് മലയാളത്തിന്റെ ഭാഗ്യ നായികമാരില്‍ ഒരാളാണ്.
1990-ല്‍ ഒരു പുതിയ കഥൈ എന്ന ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
-പിജി