മലയാള സിനിമയിലെ എണ്ണം പറഞ്ഞ സ്വഭാവ നടികളില്‍ ഒരാളാണ് മീന ഗണേഷ്. ഏഷണിക്കാരിയായ അയല്‍വാസിയായും മരുമകളെ ഉപദ്രവിക്കുന്ന അമ്മയായും സ്ക്രീനില്‍ നിറഞ്ഞാടിയ മീനയുടെ ജീവിതത്തില്‍ സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് മീനാ ഗണേഷിന്റെ ജീവിതത്തില്‍ അരങ്ങേറിയത്. കഷ്ടപ്പാടും ദാരിദ്രവും നിറഞ്ഞ വീട്ടിലെ പ്രതിനിധിയായി വെള്ളിത്തിരയില്‍ തകര്‍ത്തഭിനയിച്ച നടിയുടെ യഥാര്‍ത്ഥ ജീവിതത്തിലും അത്തരത്തിലൊരു കാര്യം ആവര്‍ത്തിച്ചത് വളരെയധികം വേദനയുണ്ടാക്കിയ കാര്യമാണ്. പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടലോടെയാണ് ഈ വാര്‍ത്ത അറിഞ്ഞത്. മകനും ഭാര്യയും തന്നെ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി നടി പോലീസിനെ സമീപിച്ചതോടെയാണ് ഏവരും വാര്‍ത്തയറിയുന്നത്.
മകനെതിരേ മീന ഗണേഷ് ഷൊര്‍ണൂര്‍ പോലീസിനെയാണ് സമീപിച്ചത്. സമയത്ത് ഭക്ഷണവും മരുന്നും നല്‍കിയിരുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണു പരാതി. മക്കളെ വിളിച്ചു വരുത്തി പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിച്ചതായി പൊലീസ് അറിയിച്ചു. സ്വത്ത് മകള്‍ക്ക് മാത്രമായി നല്‍കിയെന്ന തെറ്റിധാരണയുടെ പുറത്തായിരുന്നു പീഡനമെന്ന് മീനാ ഗണേഷ് പറഞ്ഞു. സമയത്ത് ഭക്ഷണവും മരുന്നും നല്‍കിയിരുന്നില്ല. മാനസികമായി പീഡിപ്പിച്ചു. മകളുമായി ഫോണില്‍ സംസാരിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പരാതിപ്പെടാന്‍ കാരണം. മകനേയും മകളേയും സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയ പോലീസ് പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിച്ചു. ഷൊര്‍ണ്ണൂരിലെ വീടും സ്ഥലവും ആറു മാസത്തിനകം വില്‍പ്പന നടത്തി ഇരു മക്കള്‍ക്കുമായി വീതിച്ചു നല്‍കാനാണ് ധാരണ. 73 വയസുള്ള മീനാ ഗണേഷ് മകള്‍ക്കൊപ്പം താമസിക്കും.
അതേസമയം, മലയാള സിനിമരംഗത്തെ സീനിയറായ ഒരു നടിക്ക് പ്രശ്നമുണ്ടായപ്പോള്‍ സിനിമരംഗത്തെ ഒരാളും സഹായത്തിനെത്തിയില്ലെന്ന പരാതി രണ്ടാംനിര അഭിനേതാക്കള്ക്കിടയിലുണ്ട്. പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താരസംഘടനയായ ‘അമ്മ’യിലെ പ്രമുഖ ഭാരവാഹിയെ ഫോണില്‍ വിളിച്ചെങ്കിലും പരാതി കേള്‍ക്കാന്‍ പോലും തയാറായില്ലെന്ന് മീനയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. സൂപ്പര്‍ താരങ്ങള്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയായി അമ്മ മാറിയെന്നാണ് പൊതു ആരോപണം. കലാഭവന്‍ മണിയുടെ അമ്മയായി ഏറ്റവും കൂടുതല്‍ വേഷം ചെയ്ത നടിയാണ് മീന ഗണേഷ്. വിനയന് സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം രണ്ട് പേര്‍ക്കും ഒരുപോലെ ബ്രേക്ക് നല്കിയ ചിത്രം കൂടിയായിരുന്നു. മീശവാധവന്, മിഴി രണ്ടിലും നന്ദനം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും മലയാളി പ്രേഷകരുടെ മനസില്‍ ഇടംപിടിച്ചിട്ടുണ്ട്. നാടക നടനും തിരക്കഥകൃത്തുമായ എന്‍.എന്‍. ഗണേശിന്റെ ഭാര്യ മീന. ആദ്യ ചലച്ചിത്രം സയാമീസ് ഇരട്ടകള്‍. നന്നേ ചെറുപ്പത്തിലെ നാടക നടിയായി രംഗപ്രവേശം ചെയ്ത മീന അഭിനയിച്ച ഫസഹ് എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാഞ്ചജന്യം, അര്‍ച്ചന തുടങ്ങിയ നാടകങ്ങളിലും വേഷമിട്ടിരുന്നു.