മലയാളം-തമിഴ് സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് മീന.
ഈ രണ്ടു ഭാഷകളിലെയും സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. ഏത് കഥാപാത്രമായാലും തന്റെ അഭിനയ മികവ് കൊണ്ട് മീന അതെല്ലാം മികവുറ്റതാക്കാറുണ്ട്.
മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ ആദ്യകാലത്ത് ഗ്ലാമര്‍ റോളുകളിലാണ് തിളങ്ങിയതെങ്കിലും മലയാളത്തില്‍ അഭിനയ പ്രാധാന്യമുളള റോളുകളിലാണ് മീന കൂടുതലായും അഭിനയിച്ചത്.
ഒരിടവേളയ്ക്ക് ശേഷം ദൃശ്യം-2വിലൂടെ മലയാളത്തിലെത്തിയ താരം ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.
എഴ് വര്‍ഷത്തിന് ശേഷം ദൃശ്യം 2വിലെ റാണിയായുള്ള മീനയുടെ പ്രകടനം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത്. മലയാളത്തിന് പുറമെ തെലുങ്ക് ദൃശ്യത്തിലും തന്റെ റോളില്‍ മീന എത്തിയിരുന്നു.
ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ റാണിയെപ്പോലെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു താനെന്ന് മീന പറഞ്ഞിരുന്നു.
മുമ്പ് സിനിമയില്‍ വന്ന കാലത്ത് എല്ലാവരെയും കണ്ണടച്ചു വിശ്വസിച്ചിരുന്ന ആളായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍, കാണുന്ന എല്ലാവരെയും വിശ്വസിക്കുന്ന ആളല്ല ഞാന്‍.
പണ്ടൊക്കെ എല്ലാവരെയും സുഹൃത്തായും, വെല്വിഷറായും കാണുന്ന ഒരു മീന ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. റാണിയുമായി അങ്ങനെ താരതമ്യം ചെയ്യാന്‍ കഴിയില്ല.
കുറെ കാര്യങ്ങളില്‍ ആ കഥാപാത്രം പാവമാണ് നടി ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വളരെ ഇന്നസെന്റായ കഥാപാത്രമാണ് റാണി. ഞാനും കുറയൊക്കെ അങ്ങനെ തന്നെയാണ്. കാര്യങ്ങള്‍ ആലോചിക്കുന്നതിലും പറയുന്നതിലുമൊക്കെ ചിലപ്പോഴൊക്കെ റാണിയെപ്പോലെയാണ്.
റാണിയെപ്പോലെ തന്നെ കുസൃതിയും ഊര്‍ജസ്വലതയും എന്നിലും ഉണ്ട്. എന്നാല്‍ റാണിയുമായി എന്റെ സ്വഭാവത്തിന് സാമ്യമുണ്ടെന്ന് പറയാന്‍ പറ്റില്ല.
ദൃശ്യം 2വില്‍ എത്തിയപ്പോള്‍ റാണി സീരിയസ് ആയോ എന്ന ചോദ്യത്തിന് അത് കഥാപാത്രത്തിന് കൊടുത്ത മാറ്റമാണെന്ന് ആയിരുന്നു താരത്തിന്റെ മറുപടി.