തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിലൊരാളാണ് മീന. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം മിന്നും താരമായിരുന്നു മീന.
ശിവാജി ഗണേശന്റെ സിനിമയിൽ ബാലതാരമായി വെള്ളിത്തിരയിലെത്തിയ മീന, പിന്നീട് തന്റെ കഥാപാത്രങ്ങൾകൊണ്ട് വെള്ളിത്തിരയിലെ മഹാറാണിയായി മാറുകയായിരുന്നു.
രജനികാന്തിന്റെയും കമൽഹാസന്റെയും ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച മീന പിന്നീട് ഇവരുടെ നായികയായും അഭ്രപാളികളിൽ തിളങ്ങി.
വിജയചിത്രങ്ങളുടെ അഭിഭാജ്യഘടകമായി മാറുകയായിരുന്നു ശാലീന സുന്ദരിയായ മീന.
അടുത്തിടെയായി മീനയെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ സജീവമായി ഉള്ളത്.
ഭർത്താവ് വിദ്യാസാഗറിന്റെ മരണശേഷം വൈകാതെ ചലച്ചിത്രലോകത്തേക്കു തിരിച്ചെത്തിയതു വലിയ ചർച്ചയായിരുന്നു.
കുടുംബക്കാരുടെ ഇഷ്ടപ്രകാരമായിരുന്നു മീനയുടെ വിവാഹം. വിവാഹത്തിനു മുന്പ് ഗോസിപ്പുകളിലൊന്നും താരം പെട്ടിരുന്നില്ല.
തന്നോട് ഇഷ്ടം തുറന്നുപറഞ്ഞവരെപോലും മീന തന്ത്രത്തിൽ ഒഴിവാക്കിയിരുന്നു. വർഷങ്ങൾക്കു മുന്പ് തമിഴിലെ പ്രമുഖനടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയോടു തോന്നിയ ഇഷ്ടവും അതിനെത്തുടർന്നുള്ള സംഭവങ്ങളുമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
പ്രഭുദേവ നായകനായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ഡബിൾസ്. 2000-ലാണ് ചിത്രം റിലീസ് ആയത്. ഡബിൾസിന്റെ ലൊക്കേഷനിൽ വച്ചാണ് മീന പ്രഭുദേവയുടെ പെരുമാറ്റത്തിൽ മയങ്ങിപ്പോയത്.
നടന്റെ ആകർഷകമായ പെരുമാറ്റവും തമാശകളും മീനയെ വല്ലാതെ സ്വാധീനിച്ചു. അങ്ങനെ മീനയ്ക്കു പ്രഭു ദേവയോട് ഇഷ്ടവും പ്രണയവുമൊക്കെ തോന്നി.
വിവാഹിതനാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് മീന പ്രഭു ദേവയുമായി അടുത്തത്. ഇവരുടെ ഇഷ്ടം മനസിലാക്കിയ അടുത്ത സുഹൃത്തുക്കൾ മീനയെ ഉപദേശിക്കുകയായിരുന്നു.
പ്രഭു ദേവ പ്ലേ ബോയി ആണെന്നും അടുത്താൽ ജീവിതം താറുമാറാകുമെന്നും സുഹൃത്തുക്കൾ ഉപദേശിച്ചു. വിവേകപൂർവം ചിന്തിച്ച മീന അതെല്ലാം പിന്നീട് ഒഴിവാക്കുകയായിരുന്നു.