മീനയുടെ അടുക്കളപ്പാട്ട് വൈറല്‍

meenaനടി മീന ആലപിച്ച ഒരു ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഒരു പുഴയരികില്‍ എന്ന് തുടങ്ങുന്ന ഗാനം മീന പാടുന്നതായാണ് ഈ ഗാനരംഗത്തി ലുള്ളത്. സിനിമയ്ക്ക് വേണ്ടിയാണോ ഈ ഗാനരംഗം എന്നത് വ്യക്തമല്ല. എങ്കിലും ഒരു സിനിമാഗാനത്തിന്റെ മട്ടിലാണ് മീന ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഒരു വീട്ടമ്മയുടെ വേഷത്തിലെത്തുന്ന മീന അടുക്കളയില്‍ നിന്ന് ആലപിക്കുന്ന തരത്തിലാണ് ഗാനരംഗം.

മോഹന്‍ലാല്‍ നായകനായ’മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആണ് മീനയുടെ പുതിയ ചിത്രം. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദൃശ്യത്തിന് ശേഷം മീനയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്.
ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നാണു വീഡിയോ പുറത്തു വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗാനം ഇതിലേതാണോ എന്നു സംശയം പറയുന്നവരുമുണ്ട്. മീന പാടുന്നതു തന്നെയാണോ അതോ ചുണ്ടനക്കുന്നതേയുള്ളോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. എന്തായാ ലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

Related posts