എൻ രാസാവിൻ മനസിലെ എന്ന സിനിമയിലേക്ക് നായികയെ തേടിക്കൊണ്ടിരിക്കവെ ഒരു വാരികയിൽ മീനയുടെ ഫോട്ടോ കണ്ടു.
ഇവർ നായികാ വേഷത്തിന് ചേരും, ഇതാരാണെന്ന് അന്വേഷിക്കാൻ സംവിധായകൻ കസ്തൂരി രാജയോട് ഞാൻ പറഞ്ഞു. ചെറിയ പെൺകുട്ടിയാണ് സർ എന്ന് സംവിധായകൻ പറഞ്ഞു.
എന്നാൽ മീനയെ നായികയായി തീരുമാനിച്ചു. ഷൂട്ടിംഗ് അവസാനിക്കുന്നത് വരെ അവൾ എന്നോട് സംസാരിച്ചതേയില്ല. എന്നെ കണ്ട് ഭയന്നു. ഞാൻ പാവമാണെന്ന് പറഞ്ഞ് മനസിലാക്കാൻ അമ്മ ശ്രമിച്ചിട്ടും മീനയുടെ ഭയം മാറിയില്ല.
മീന കഥാപാത്രമായി ജീവിച്ചതിനാലാണ് ആ സിനിമ വൻ വിജയമായത്. 15 വയസേ അന്നുള്ളൂ. ആ ചെറിയ പ്രായത്തിൽ അത്രയും വലിയ കഥാപാത്രം ചെയ്തത് ചെറിയ കാര്യമല്ല.
ആ കാലഘട്ടങ്ങളിൽ ഇന്നത്തെ പോലെ കാരവാനൊന്നും ഇല്ല. അഞ്ചോ ആറോ ലൊക്കേഷനുകളിലാണ് ഗാനരംഗം ഷൂട്ട് ചെയ്യുക. അത്രയും കോസ്റ്റ്യൂമുകളും മാറണം.
റോഡരികിൽ കാർ നിർത്തി കാറിന് പിന്നിൽനിന്ന് വസ്ത്രം മാറി ഓടിവരും. ഇന്നാണെങ്കിൽ അങ്ങനെ സാധിക്കില്ല. അതിനുള്ള ധൈര്യം മീനയ്ക്ക് കൊടുത്തത് അമ്മയാണ്. ജോലിയോടുള്ള ബഹുമാനം അവർ മീനയെ പഠിപ്പിച്ചു. –രാജ് കിരൺ