ഫ്രാങ്കോ എന്ന തെരുവു നായയ്ക്കുവേണ്ടി മൃഗസ്നേഹികളോട് സഹായം അഭ്യര്‍ഥിച്ച് ബാലതാരം മീനാക്ഷി.
സമൂഹമാധ്യമത്തിലൂടെയാണ് താരം അഭ്യര്‍ഥന നടത്തിയത്. നായയുടെ കഴുത്തിൽ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണമുണ്ടെന്നും ഏതെങ്കിലും മൃഗസ്നേഹികളുടെ സംഘടനയ്ക്ക് അവനെ രക്ഷിക്കാൻ കഴിയുമോ എന്നും മീനാക്ഷി ചോദിക്കുന്നു.
പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത നായയാണെന്നും താരം വ്യക്തമാക്കുന്നുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ…ഫ്രാങ്കോ എന്നാണേ ഇവന്റെ പേര് എല്ലാർക്കും ഏറെ പ്രിയപ്പെട്ടവൻ.
എന്നും ഞാൻ കാണുന്നത് കൊണ്ടാണോന്നെനിക്കറിയില്ല, എനിക്കും ഒരുപാട് ഇഷ്ടാണേ ഇവനെ ശാന്തസ്വഭാവി.
ഒന്നിനെയും ഉപദ്രവിക്കില്ല.. മറ്റ് നായ്ക്കൾ സ്വന്തം ഭക്ഷണം എടുക്കാൻ വന്നാലും ശാന്തതയോടെ മാറി നില്ക്കും …പക്ഷെ ഉണ്ടല്ലോ ഇപ്പോൾ ഇവന്റെ അവസ്ഥ ശെരിക്കും സങ്കടകരമായ രീതിയിലാണ് ..
എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയിൽ കുടുങ്ങിയതാണോ ന്നാ എന്റെ സംശയം..
കഴുത്തിൽ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണവും കാണാനുണ്ടെട്ടോ..പ്രതിരോധ കുത്തിവെയ്പ്പും മറ്റും എടുത്തിട്ടുള്ളതാണേ അതെനിക്കുറപ്പാ ഞങ്ങടെ നാട്ടിലെ എല്ലാ നായ്ക്കൾക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിരുന്നു.
എന്തായാലും ആ കൂട്ടത്തിൽ ഇവനും കിട്ടിയിട്ടുണ്ട്…മൃഗസ്നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായെ രക്ഷിക്കാൻ കഴിയുമോ…
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ കിടങ്ങൂർ പാദുവ Jn… (കോട്ടയം.. മണർകാട് ..അയർക്കുന്നം … പാദുവ).