സിനിമയില്‍ അഭിനയിക്കുകയൊന്നും വേണ്ട, ജനിച്ചു വീഴുമ്പോള്‍ മുതല്‍ സെലിബ്രിറ്റികളുടെ നിരയിലേയ്ക്കുയരുന്നവരാണ് താരപുത്രന്മാരും പുത്രിമാരും. അവരുടേതായി പുറത്തുവരുന്ന ഒരു ഫോട്ടോ പോലും പലപ്പോഴും വൈറലാവാറുണ്ട്. ഇത്തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ വൈറലായിരിക്കുന്ന ചിത്രമാണ് ദിലീപിന്റെ മകള്‍ മീനാക്ഷിയുടേത്. സാരിയണിഞ്ഞ് ഒരു കൂട്ടുകാരിയ്ക്കൊപ്പം നില്ക്കുന്ന മീനാക്ഷിയുടെ ചിത്രം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോള്‍ ദിലീപും സുഹൃത്ത് നാദിര്‍ഷയും നടിയെ ആക്രമിച്ച കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന സാഹചര്യത്തിലാണ് മീനാക്ഷിയുടേയും സുഹൃത്തിന്റെയും സെറ്റു സാരിയിലുള്ള ഫോട്ടോ വൈറലായിരിക്കുന്നത്. ഇതിന് മുമ്പ് ഫോട്ടോ വൈറലായ സമയത്തും ഫോട്ടോ ഷോപ്പിലൂടെ നടത്തിയ എഡിറ്റിങ്ങായിരുന്നോ ആ ചിത്രമെന്ന് ചിലരൊക്കെ സംശയം പ്രകടിപ്പിച്ചിരുന്നു.
മീനാക്ഷി ദിലീപ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. മകള്‍ക്ക് ഫേസ്ബുക്ക് പേജില്ലെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു. മി വിത്് അയിഷ എന്ന തലക്കെട്ടോടു കൂടിയാണ് മീനാക്ഷിയുടെ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. സാരിയണിഞ്ഞ് മീനാക്ഷിയും കൂട്ടുകാരിയും എന്ന തലക്കെട്ടോടെ ചിത്രം ആയിരക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. നാദിര്‍ഷയുടെ മകളായ അയിഷയാണ് ചിത്രത്തില്‍ മീനാക്ഷിയ്ക്കൊപ്പമുള്ളതെന്നാണ് കരുതപ്പെടുന്നത്. എറണാകുളത്തെ ചോയ്സ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പതിനേഴുകാരിയായ മീനാക്ഷി. മെഡിക്കല്‍ മേഖലയില്‍ ഉന്നത പഠനം നടത്താനാണ് ഈ താരപുത്രി ആഗ്രഹിക്കുന്നത്. അച്ഛന്റെ ആഗ്രഹ പ്രകാരമാണ് മീനൂട്ടി അത് തെരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മകള്‍ ഇതുവരെയും അഭിനയ മോഹത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു.
മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് സിനിമയിലേയ്ക്കെത്തുന്ന താരപുത്രിമാരുടെ കൂട്ടത്തില്‍ മീനൂട്ടിയുടെ പേര് ഉണ്ടാവില്ലെന്നാണ് ഇതോടെ വ്യക്തമാവുന്നത്. മീനാക്ഷിയും കാവ്യയും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു. മകളുടെ സന്തോഷം ആഗ്രഹിക്കുന്ന പിതാവെന്ന നിലയില്‍ താരത്തിന്റെ തീരുമാനം തെറ്റായിരുന്നില്ലെന്ന് പിന്നീടുള്ള സംഭവങ്ങളും വ്യക്തമാക്കി. മകളെ ജീവനുതുല്യം സ്നേഹിക്കുന്ന പിതാവാണ് ദിലീപ്. മകളോടുള്ള സ്നേഹത്തെക്കുറിച്ച് അഭിമുഖങ്ങളില്‍ താരം വാചാലനാവാറുണ്ട്. തന്റെ രണ്ടാം വിവാഹത്തിലും മകളുടെ താത്പര്യമാണ് പരിഗണിച്ചതെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. അച്ഛനോടൊപ്പമാണ് ഇനിയുള്ള കാലമെന്ന തീരുമാനമെടുത്തതും മീനാക്ഷി തന്നെയാണ്. മകളുടെ മനസ്സറിയാവുന്ന അമ്മയാവട്ടെ ഇക്കാര്യത്തിന് തടസ്സം നിന്നുമില്ല.