കോഴിക്കോട്: രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവില്‍ മീനാക്ഷിയെ തേടി പ്രിയതമന് എത്തി. സുബോധം നഷ്ടപ്പെട്ട് വീടും നാടും വിട്ടിറങ്ങിയ ബംഗളൂരു ഹനുമന്ത് നഗര്‍ സ്വദേശിയായ മീനാക്ഷിയെ പോലീസാണ് ഡിസംബറില്‍ കുതിരവട്ട മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. രണ്ടുമാസത്തെ ചികിത്സക്കൊടുവില്‍ ഓര്‍്മകള്‍ തിരിച്ചെടുത്ത മീനാക്ഷി സ്വദേശം ബംഗളൂരു ആണെന്ന് പറഞ്ഞതോടെ സാമൂഹ്യപ്രവര്‍ത്തകനും ആഭ്യന്തര വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനുമായ ശിവന് ബന്ധുക്കളെ തേടാന്‍ ആരംഭിക്കുകയായിരുന്നു.
ബംഗളൂരു പോലീസ് വഴി നടത്തിയ അന്വേഷണത്തിലാണ് ഹനുമന്ത് നഗര്‍ സ്വദേശിയാണ് യുവതിയെന്ന് തിരിച്ചറിഞ്ഞതും ഭര്‍ത്താവായ രാമുവിനെ കണ്ടെത്തുന്നതും. ഒന്‍പതു വര്‍ഷമായി മാനസികമായ വെല്ലുവിളി നേരിടുന്ന മീനാക്ഷിയെ അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ നിന്നും കാണാതാവുന്നത്. കുതിരവട്ടത്ത് എത്തിയ ഭര്‍ത്താവ് രാമു ആശുപത്രി അധികൃതരെ കണ്ട് നന്ദിയും അറിയിച്ചാണ് മീനാക്ഷിയുമായി നാട്ടിലേക്ക് മടങ്ങിയത്.
മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങള്‍ക്ക് പുറമെ നാടും ബന്ധുക്കളെയും വിട്ട് മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികളെ ബന്ധുക്കളുടെ അരികില്‍ തിരിച്ചെത്തിക്കാന്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടത്തി വരുന്നത്.
സൂപ്രണ്ടും സാമൂഹ്യ പ്രവര്ത്തകന് ശിവനുമാണ് രോഗികളുടെ ബന്ധുക്കളെ കണ്ടെത്താന്‍ മുന്‍പന്തിയിലുള്ളത്. ഇതരസംസ്ഥാനക്കാരായ നിരവധി രോഗികളെയാണ് ഇത്തരത്തില്‍ ബന്ധുക്കളുടെ അരികില്‍ എത്തിച്ചിരിക്കുന്നത്.