മീനൂട്ടി (മീനാക്ഷി ദിലീപ്) എന്റെ നല്ല സുഹൃത്താണ്. ഇടയ്ക്കിടെ മീനാക്ഷി സിനിമയിലേക്കോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വരാറുണ്ട്.
അതൊക്കെ കണ്ടിട്ട് അവള് പുച്ഛിക്കുകയാണ് ചെയ്യുന്നത്. അതുപോലൊരു വാര്‍ത്ത കണ്ടപ്പോള്‍ ഞാനും അവള്‍ക്ക് അയച്ച് കൊടുത്തു. അതിന് മറുപടിയായി പുച്ഛിക്കുന്ന ഒരു സ്മൈലിയാണ് അവളെനിക്ക് അയച്ചത്.
സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം കാര്യങ്ങളൊന്നും അവള് നോക്കാറില്ല. കാരണം പലതിലും ടോക്സിക്കായ കാര്യങ്ങളാണ്. അവള് വളരെ ഫ്രണ്ട്ലിയാണ്.
പുറത്തുള്ളവരോട് അധികം സംസാരിക്കാത്ത, ഭയങ്കര പാവമായിട്ടുള്ള ഒരു കൊച്ചാണ്. ഭയങ്കര ഇന്നസെന്റായിട്ടുള്ള കൊച്ചാണ് മീനാക്ഷി. -നമിത പ്രമോദ്