ദിലീപും നാദിര്‍ഷായും തമ്മിലുള്ള സൗഹൃദക്കഥകളൊക്ക എല്ലാവര്‍ക്കും അറിയാം. ആ സൗഹൃദക്കൂട്ടിലേക്കാണ് ഇപ്പോള്‍ ഇരുവരുടെയും മക്കളും എത്തിയിരിക്കുന്നത്. അതിന് തെളിവാകുന്ന തരത്തില്‍, ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിയും നാദിര്‍ഷയുടെ മകള്‍ ഐഷയും കൂടി ചെയ്ത ഡബ്സ്മാഷാണിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
ദിലീപ് അഭിനയിച്ച വിവിധ സിനിമകളിലെ കഥാപാത്രങ്ങളുടെ ഹാസ്യ സംഭാഷണങ്ങള്‍ കോര്‍ത്തിണക്കിയാണ് മീനാക്ഷിയും ഐഷയും ചേര്‍ന്ന് ഡബ്സ്മാഷ് ഒരുക്കിയിരിക്കുന്നത്. ദിലീപിന്റെ കിങ് ലയര്‍, കല്യാണരാമന്‍, മൈ ബോസ് എന്നീ സിനിമകളിലെയും ദുല്‍ക്കര്‍ സല്‍മാന്റെ ബാംഗ്ലൂര്‍ ഡേയ്സിലെ ഡയലോഗും ഉള്‍പ്പെടുത്തിയാണ് ഡബ്സ്മാഷ് ചെയ്തത്.
കൃത്യമായ ടൈമിങ്ങില്‍ ഡബ്ബ് ചെയ്തിരിക്കുന്ന മീനാക്ഷി അഭിനയത്തില്‍ താരമാകുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. പൊതുപരിപാടികളിലോ സോഷ്യല്‍ മീഡിയകളിലോ അത്ര സജീവമല്ലാത്ത മീനാക്ഷിയാണിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. മീനാക്ഷിയെക്കുറിച്ചുള്ള വാര്‍ത്തകളൊക്കെയും ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കുന്നതും.
https://youtu.be/KnRAraOMM2k