കോട്ടയം: നടിയും അവതാരകയുമായ മീനാക്ഷി അനൂപിന്റെ വ്യാജ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സൃഷ്ടിയാണെന്നും ചിത്രങ്ങൾ നിർമിച്ചു പ്രചരിപ്പിച്ചവർക്കെതിരേ നടപടി സ്വീകരിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും മീനാക്ഷിയുടെ പിതാവ് അനൂപ് രാഷ് ട്രദീപികയോട് പറഞ്ഞു.
തന്റെ മകള്ക്കുനേരേയുണ്ടായ ദുരനുഭവം ഇനി ഒരു കുട്ടിക്കും ഉണ്ടാകരുത്. ഫേസ്ബുക്ക് പേജിന് റീച്ച് ഉണ്ടാക്കുന്നതിനു വേണ്ടി എന്തും കാണിക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്.
മീനാക്ഷിയുടെ വ്യാജ ചിത്രങ്ങളും അത് പോസ്റ്റ് ചെയ്ത പേജും നീക്കിയെന്നു പോലീസ് അറിയിച്ചിട്ടുണ്ട്. തന്റെ മകളോടു ചെയ്തത് ആരായാലും അൽപ്പം കൂടിപ്പോയെന്നും പിതാവ് അനൂപ് പറഞ്ഞു.