മീനാക്ഷിയുടെ കുഞ്ഞനുജത്തി മാമ്മാട്ടിയുമായുള്ള ഓണച്ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ.
ചിത്രത്തിൽ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായാണ് മീനാക്ഷിയും മാമ്മാട്ടിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപിന്റെയും കാവ്യാ മാധാവന്റെയും മകളാണ് മാമ്മാട്ടി എന്ന മഹാലക്ഷ്മി.
സ്റ്റർട് നിറത്തിലുള്ള ബ്ലൗസും, മിന്റ് ഗ്രീൻ നിറത്തിലുള്ള ദുപ്പട്ടയും, എംബ്രോയിഡറി പ്രിന്റുകളുമുള്ള വെള്ള പാവടയുമാണ് മീനാക്ഷി ധരിച്ചിരിക്കുന്നത്. മീനാക്ഷിയുടെതിനു സമാനമായ പാവാടയും ബ്ലൗസുമാണ് മാമ്മാട്ടിയും അണിഞ്ഞിരിക്കുന്നത്.