പ്രായപൂര്ത്താകാത്തവര് വാഹനം ഓടിച്ചാല് കടുത്ത ശിക്ഷയാണ് നിയമത്തില് പറയുന്നത്. എന്നാല്, സെലിബ്രിറ്റികളാണ് ഇത്തരത്തില് വാഹനമോടിക്കുന്നതെങ്കില് അവര്ക്ക് ഇതൊന്നും ബാധകമല്ലേ ചോദിക്കുന്നത് മറ്റാരുമല്ല ആരാധകര് തന്നെയാണ്. സോഷ്യല്മീഡിയയില് വൈറലായ ബാലതാരം മീനാക്ഷിയുടെ ഡ്രൈവിംഗാണ് ഇപ്പോള് വിവാദമായിരിക്കുന്നത്. അമര് അക്ബര് അന്തോണി എന്ന ചിത്രത്തിലൂടെ താരമായി മാറിയ ബാലതാരം മീനാക്ഷിയുടെ ബൈക്കോടിക്കലാണ് ഇപ്പോള് വിവാദങ്ങള് വഴിയൊരുക്കിയിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് പതിമൂന്ന് വയസ് പോലും തികയാത്ത മീനാക്ഷി യമഹ ആര്15 ബൈക്ക് ഓടിക്കുന്ന വീഡിയോ സോഷ്യല്മീഡിയയില് വൈറലായത്. വീഡിയോ ഹിറ്റായതിനു പിന്നാലെ നിരവധി പേരാണ് വിമര്ശനവുമായി രംഗത്തെത്തിയത്. പ്രായപൂര്ത്തിയാകാത്തവര് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല് മാതാപിതാക്കള്ക്ക് മൂന്നു വര്ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് നിയമം.
നാദിര്ഷയുടെ ആദ്യചിത്രമായ അമര് അക്ബര് അന്തോണിയിലെ പാത്തുകുട്ടിയെന്ന റോളിലാണ് മീനാക്ഷി മലയാളികളുടെ പ്രിയങ്കരിയായത്. മൂന്നര വയസില് അഖില് എസ്. കിരണിന്റെ മധുരം നൊമ്പരം എന്ന ആല്ബത്തിലൂടെ കാമറക്കു മുന്നിലെത്തുന്നത്. അതു യൂ ട്യൂബിലും മറ്റു സോഷ്യല് മീഡിയയിലും വന് ഹിറ്റായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്ന്നു 50ല് അധികം ആല്ബങ്ങള് അതിലേറെ ഷോര്ട്ട് ഫിലിമുകള്, പരസ്യങ്ങള് എന്നിവയിലൂടെ കൂടുതല് ശ്രദ്ധിക്കപ്പെട്ടു. വണ് ബൈ ടു എന്ന ഭഗത് ഫാസില് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മീനാക്ഷിയെ അമര് അക്ബര് അന്തോണി എന്ന ചിത്രത്തിലെ “എന്നോ ഞാനെന്റെ മുറ്റത്ത് എന്ന ഗാനത്തിലൂടെയാണ് മലയാളികള് നെഞ്ചിലേറ്റിയത്.