‘മാ​ന്യ​ത എ​​ന്ന​ത് ഓ​രോ​രു​ത്ത​രു​ടെ​യും ക​ണ്ണി​ലാ​ണ്; ഞാ​നി​ടു​ന്ന വ​സ്ത്ര​മ​ല്ല എ​ന്‍റെ ഐ​ഡി​ന്‍റി​റ്റി; എ​ന്‍റെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് കാ​മ​റ​യു​മാ​യി വ​രാ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല’; മീനാക്ഷി രവീന്ദ്രൻ

മി​നി​സ്‌​ക്രീ​നി​ലും ബി​ഗ് സ്‌​ക്രീ​നി​ലും സ​ജീ​വ​മാ​യ താ​ര​മാ​ണ് മീ​നാ​ക്ഷി ര​വീ​ന്ദ്ര​ന്‍. റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട മീ​നാ​ക്ഷി പി​ന്നീ​ട് ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യാ​യും ശ്ര​ദ്ധ നേ​ടി. കുഞ്ചാക്കോ ബോബൻ നായകനായ തട്ടും പുറത്ത് അച്യുതനിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു.. അത്യാവശ്യം ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കാന്‍ മടിയില്ലാത്ത നടികൂടിയാണ് മീനാക്ഷി. 

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി മീ​നാ​ക്ഷി​യു​ടെ വ​സ്ത്ര ധാ​ര​ണ​ത്തെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ഒ​രു ച​ട​ങ്ങി​ല്‍ മീ​നാ​ക്ഷി ഇ​ട്ട വ​സ്ത്ര​ത്തി​ന്‍റെ പേ​രി​ല്‍ ഏ​റെ സൈ​ബ​ര്‍ ആ​ക്ര​മ​ണം നേ​രി​ടു​ക​യാ​ണ് താ​രം. പ്രേ​മ​ലു എ​ന്ന സി​നി​മ​യു​ടെ ഓ​ഡി​യോ ലോ​ഞ്ചി​ല്‍ നി​ന്നു​ള്ള മീ​നാ​ക്ഷി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ത്. 

ഇ​പ്പോ​ഴി​താ ത​നി​ക്ക് നേ​രേ നീ​ളു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. എ​നി​ക്കി​ഷ്ട​മു​ള്ള​ത് കൊ​ണ്ടാ​ണ് ഇ​ത്ത​രം വേ​ഷ​ങ്ങ​ള്‍ ധ​രി​ക്കു​ന്ന​ത്. എ​ന്ന് ക​രു​തി എ​ന്‍റെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് കാ​മ​റ​യു​മാ​യി വ​രാ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്ന് താ​രം.

ഇ​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ച്ചു എ​ന്ന​ത് കൊ​ണ്ട് മ​റ്റു​ള്ള​വ​ര്‍​ക്ക് എ​ന്തും കാ​ണി​ക്കാ​മെ​ന്നു​ള്ള ലൈ​സ​ന്‍​സ് അ​ല്ല. ഞാ​നി​ടു​ന്ന വ​സ്ത്ര​മ​ല്ല എ​ന്‍റെ ഐ​ഡി​ന്‍റി​റ്റി എ​ന്ന് വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​ണ് ഞാ​ന്‍.

മാ​ന്യ​ത എ​ന്ന് പ​റ​യു​ന്ന​ത് ഓ​രോ​രു​ത്ത​രു​ടെ​യും ക​ണ്ണി​ലാ​ണ്. ജീ​ന്‍​സ് ഇ​ടു​ന്ന​ത് വൃ​ത്തി​കേ​ടാ​ണെ​ന്നും അ​ല്ലെ​ന്നും പ​റ​യു​ന്ന​വ​രു​ണ്ട്. വേ​റെ എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ളു​ണ്ട്. പ​ക്ഷേ ഞാ​നെ​ന്ത് വ​സ്ത്ര​മി​ട്ടു എ​ന്ന് നോ​ക്കി ന​ട​ക്കു​ക​യാ​ണ് ചി​ല​ര്‍. അ​തൊ​ക്കെ കാ​ണു​മ്പോ​ള്‍ ഞാ​ന്‍ മു​ഖം തി​രി​ക്കും. ഇ​തൊ​ന്നും കാ​ണാ​ന്‍ തീ​രെ താ​ത്‍​പ​ര്യ​മി​ല്ല. സ​ങ്ക​ട​മൊ​ന്നും തോ​ന്നാ​റി​ല്ലെ​ന്ന് മീ​നാ​ക്ഷി ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment