മുതലമട: മീങ്കര ഡാമിൽ മത്സ്യബന്ധന തൊഴിലാളി ബാബുവിന്റെ വലയിൽ കുടുങ്ങിയത് പതിനാലുകിലോ തൂക്കമുള്ള ഭീമൻ മത്സ്യം.
പരിശലിൽ വലയിട്ടപ്പോൾ വലയിൽ കുടുങ്ങിയ മത്സ്യം രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പരിശൽ നിയന്ത്രണം ചരിഞ്ഞു തുടങ്ങി. എന്നാൽ ധൈര്യം വീണ്ടെടുത്ത ബാബു സഹായിക്കൊപ്പം വല കരയിലെത്തിച്ചു.
പിന്നീട് വലയിൽ നിന്നും മത്സ്യത്തെ ഫിഷറീസ് വകുപ്പിന്റെ മീങ്കര മത്സ്യവിപണന സ്റ്റാളിനു കൈമാറി.
പിടയുന്ന മത്സ്യം വാങ്ങാൻ വ്യാപാരികൾ മത്സരിച്ചെത്തി കൊണ്ടുപോവുയും ചെയ്തു. മുൻപും വലിയ മത്സ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മീങ്കര ജലസംഭരണിയിൽ നിന്ന് ആദ്യമായാണ് പതിനാലുകിലോ മത്സ്യം ലഭിക്കുന്നത്.
ബാബുവിന്റെ 3000 ത്തോളം വിലയുള്ള വലയ്ക്ക് ഭാഗികമായി തകരാറുണ്ടായിട്ടുണ്ടെങ്കിലും വലിപ്പം കുടിയ മത്സ്യം ലഭിച്ചതിൽ ബാബുവും സുഹൃത്തുക്കളും സന്തോഷത്തിലാണ്.