മുതലമട: ഈ വർഷം മഴ തീരെ കുറവാണെന്നതിനാൽ മീങ്കര ജലസംഭരണിയിൽ ജലനിരപ്പ് കുത്തനെ താഴ്ന്നിരിക്കുന്നത് വേനലിൽ കുടിവെള്ള ക്ഷാമം നേരിടുമെന്ന് പൊതുജന ആശങ്ക. അണക്കെ ട്ടിൽ സംഭരണശേഷിയുടെ പകുതി മാത്ര മാണ് വെള്ളമുള്ളത്.
കൃഷിയാവശ്യത്തിനായി കനാലിൽ വെള്ളം ഇറക്കി തുട ങ്ങി യിട്ടുമുണ്ട്. അപ്രതീക്ഷിതമായി മഴ പെയ്താലേ അണക്കെട്ടിൽ ജലനിരപ്പ് കുടുകയാണ്. നിലവിൽ അണക്കെട്ടിൽ അഞ്ചടിയിൽ കൂടുതൽ ചളിയാണ്. ഇത് ജലസംഭരണ അളവിൽ കുറവും വരുത്തുന്നുണ്ടു്.
ഏകദേശം എഴുപതു വർഷം മുൻപാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഇതിനു ശേഷം ഒരു തവണ പോലും ശുചീകരണം നടത്താതാണ് വൽ തോതിൽ ചളി നിറയാൻ കാരണമെ ന്ന് സമീപവാസികൾ വെളിപ്പെടുത്തു ന്നത്.
അടിയന്തരമായി കന്പാലത്തറ ഏരി യിൽ നിന്നും മീങ്കരയിലേക്ക് ലിങ്ക് കനാൽ വഴി വെള്ളം ഇറക്കണമെന്നതും പൊതുജന ആവശ്യമായിരിക്കുകയാണ്. താലൂക്കിൽ മഴ കുറവെന്നതിൽവേനലിൽ കുടിവെള്ള ക്ഷാമം എന്ന ആശങ്ക വർധിപ്പിക്കുന്നുണ്ട്.
മുതലമട,കൊല്ലങ്കോട്,പല്ലശ്ശേന ,എലവഞ്ചേരി ഉൾപ്പെടെ പഞ്ചായത്ത് പ്രദേശങ്ങളിലുള്ള ഒരലക്ഷത്തിലധികം കുടും ബങ്ങൾക്ക് മീങ്കര കുടിവെള്ള പദ്ധതി യിൽ നിന്നു മാണ് കുടിവെള്ള വിതരണം നടത്തുന്നത്.