മുതലമട : മീങ്കര പള്ളം കനാൽപ്പാലം കനാൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി ആഴ്ചകളോളം തടസ്സപ്പെട്ട ഗതാഗതം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ തൽകാലികപ്പാലം നിർമ്മിച്ച് പുനരാംരംഭിച്ചു. പഞ്ചായത്തംഗം താജുദിൻ , നാട്ടുകാരായ കമറുദ്ദിൻ, ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലാണ് പുനർനിർമ്മാണം നടക്കുന്ന പാലത്തിനു അന്പതു മീറ്റർ അകലെ കനാലിൽ താൽക്കാലി കപാലം പണിതത്. കനാൽവെള്ളം പോവുന്നതിനായി കർഷകർ പാലത്തിനടിയിൽ കോണ്ട്രീറ്റ് ഓവും സ്ഥാപിച്ചു.
പതിമൂന്ന് യൂണിറ്റ് മെറ്റൽപാറ പൊടിയും മെറ്റലും ഉപയോഗിച്ചാണ് ബദൽ ഗതാഗതം ഏർപ്പെടുത്തിയത്. ഒരു മാസം മുന്പാണ്, എഴുപതു വർഷം മുന്പ് പണി തപാലത്തിന് കാലപ്പഴക്കംമൂലമുള്ള ബലക്ഷയം കാരണം നാട്ടുകാരു ടെ ആവശ്യപ്രകാരം പാലം പൊളിച്ചുപണി തുടങ്ങിയത്. ഇതോടെ നന്ദിയോട് കാന്പ്രത്ത്ച്ചള്ളക്കുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു.
ഇതു വഴി ഓടിയിരുന്ന പത്തു സ്വകാര്യ ബസ്സുകൾ മറ്റു വഴികളില്ലാത്തതിനാൽ സർവീസ് നിർത്തിവെച്ചു. ചെട്ടിയാർച്ചള്ള , പാറയ്ക്കൽച്ചള്ള ,തിരിഞ്ഞു കുളന്പ്, നാഗർപാടം , പതിക്കാട്ടുള്ള എന്നി വിടങ്ങളിൽ നിന്നും മുതലമട പ്രാഥമികാരോഗ്യകേന്ദ്രം, ഗ്രാമ പഞ്ചാ യത്ത് , വില്ലേജ് ഓഫീസ് , വൈദ്യതി ഓഫിസ്, കൃഷിഭവൻ എന്നിവിട ങ്ങളിലേക്ക് വാഹന സഞ്ചാരത്തിനു വഴിയില്ലാതെ നൂറുകണക്കിനു യാത്രക്കാർ വലഞ്ഞു.
. അത്യാവശ്യകാര്യങ്ങൾക്ക് യാത്രക്കാർ പാറ കുളന്പിലെത്തി കൊല്ലങ്കോട് വഴി പന്ത്രണ്ടുകിലോമീറ്റർ അധികദൂരം സഞ്ചരിച്ചാണ് കാന്പ്രത്ത്ചള്ള ,ചുള്ളിയാർ മേട്ടിലെത്തി മടങ്ങിയത്. മുതലമട ഗവ. ഹൈസ്ക്കൾ വിദ്യാർത്ഥികളുടെ കാര്യം ഇതിലും പരിതാപകരമാണ്. ദിവസേന കാലത്തും വൈകുന്നേരത്തും രണ്ടും മൂന്നും കിലോ മീറ്റർ നടക്കേണ്ടതായ സാഹചര്യവും ഉണ്ടായി .
പാലം നിർമ്മാണം പുർത്തിയായി ഗതാഗതം പുന സ്ഥപിക്കണമെങ്കിൽ ഇനിയും രണ്ടു മാസത്തിൽ കടുതൽ സമയം വേണ്ടിവരുമെന്നാണ് കരാറുകാരൻ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിലുണ്ടായ പേമാരിയും നിർമാണ പ്രവർത്തനം വൈകാൻ കാരണമായി. ഈ സാഹചര്യത്തി ലാ ണ് പഞ്ചായത്തംഗം താജുദീൻ നാട്ടുകാരുടെ സഹകരണത്തോടെ താൽക്കാലിയപ്പാലം പണിത് ഗതാഗതം പുനസ്ഥാപിരിക്കുന്നത്.