ചലഞ്ച് ഏതായാലും ഏറ്റെടുക്കാൻ മടികാണിക്കാത്തവരാണ് മലയാളികൾ. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ബോട്ടിൽ ക്യാപ് ചലഞ്ചും ഏറ്റെടുത്ത് മലയാളക്കര. ഇങ്ങനെ ചലഞ്ച് ഏറ്റെടുക്കുന്നതിൽ മലയാള സിനിമാ താരങ്ങളും ഒട്ടും പിറകിലല്ല. മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം മീനൂട്ടിയാണ് ഇത്തവണ ചലഞ്ച് ഏറ്റെടുത്തത്.വീഡിയോ കണ്ട് കൈയ്യടിച്ച് സോഷ്യൽ മീഡിയയും
’അങ്ങനെ ഞാനും ഒരു കൈ നോക്കിയേ’ എന്ന ക്യാപ്ഷനോടുകൂടി മീനാക്ഷി തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. താരത്തിനൊപ്പം ചലഞ്ച് ഏറ്റെടുത്ത് നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു.
ഹോളിവുഡ് ആക്ഷൻ താരം ജേസൺ സ്റ്റാഥത്താണ് പുതിയ ചലഞ്ചുമായി ആദ്യമെത്തിയത്. ചെറുതായി മുറുക്കിയ കുപ്പിയുടെ കാപ്, ഒരു ബാക്ക് സ്പിൻ കിക്കിലൂടെ തുറക്കുക. ഇതാണ് ബോട്ടിൽ കാപ് ചാലഞ്ച്. കുപ്പിയിൽ തൊടുക പോലും ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. കുപ്പി പൊട്ടുകയോ താഴെ വീഴുകയോ ചെയ്താൽ ചലഞ്ചിൽ നിന്നും പുറത്താകും.
മലയാളി താരങ്ങളിൽ ബോട്ടിൽ ക്യാപ് ചലഞ്ചിൽ നീരവ് മാധവ്, ഉണ്ണി മുകുന്ദൻ, ശരത് അപ്പാനി, അജു വർഗീസ്, വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങളും വെല്ലുവിളി സ്വീകരിച്ചവരിൽപ്പെടുന്നു.