അവതാരിക മീര അനിൽ വിവാഹിതയാകുന്നു. വിഷ്ണു ആണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിനെത്തിയത്.
ചാനൽ പരിപാടികളിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമായ മീര നർത്തകിയുമാണ്. മീര നാലാഞ്ചിറ മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിംഗിൽ നിന്നും ബിരുദം എടുത്തിടുണ്ട്. മിലി എന്ന സിനിമയിലും മീര അഭിനയിച്ചിട്ടുണ്ട്.