114 കി​ലോ​ഗ്രാ​മി​നു മു​ന്നി​ൽ ചാ​നു മു​ട്ടു​കു​ത്തി; ഒ​രു കി​ലോ​യി​ൽ മെ​ഡ​ൽ ന​ഷ്ടം


പാ​രീ​സ്: വ​നി​ത​ളു​ടെ ഗു​സ്തി​യി​ൽ വി​നേ​ഷ് ഫോ​ഗ​ട്ടി​ന് അ​നു​വ​ദ​നീ​യ​മാ​തി​ലും 100 ഗ്രാം ​തൂ​ക്കം കൂ​ടി​യ​തി​ൽ ഉ​റ​ച്ച മെ​ഡ​ൽ ന​ഷ്ട​മാ​യ​തി​നു പി​ന്നാ​ലെ മീ​ര​ബാ​യി ചാ​നു​വി​ന്‍റെ മെ​ഡ​ൽ ന​ഷ്ട​വും നേ​രി​യ തൂ​ക്ക വ്യ​ത്യാ​സ​ത്തി​ൽ.

ചാ​നു​വി​ന്‍റെ മെ​ഡ​ൽ ന​ഷ്ടം ഒ​രു കി​ലോ കൂ​ടി ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ്. വ​നി​ത​ക​ളു​ടെ 49 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ലാ​ണ് ഒ​രു കി​ലോ വ്യ​ത്യാ​സ​ത്തി​ൽ വെ​ങ്ക​ലം ന​ഷ്ട​മാ​യ​ത്.

ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ വെ​ള്ളി നേ​ടി​യ മീ​രാ​ബാ​യി​ക്ക് ഒ​രു കി​ലോ വ്യ​ത്യാ​സ​ത്തി​ലാ​ണ് വെ​ങ്ക​ലം ന​ഷ്ട​മാ​യ​ത്. ആ​കെ 199 കി​ലോ​ഗ്രാ​മു​മാ​യി താ​രം നാ​ലാം സ്ഥാ​ന​ത്താ​യി. വെ​ങ്ക​ലം കി​ട്ടി​യ താ​യ്‌​ല​ൻ​ഡി​ന്‍റെ സു​രോ​ദ്ച​ന ഖാം​ബൗ 200 കി​ലോ​ഗ്രാ​മാ​ണ് ആ​കെ ഉ​യ​ർ​ത്തി​യ​ത്.

ചാ​നു​വും ഖാം​ബൗ​വും സ്നാ​ച്ചി​ൽ 88 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു. എ​ന്നാ​ൽ ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്ക് റൗ​ണ്ടി​ൽ താ​യ് താ​രം 112 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി​യ​പ്പോ​ൾ ചാ​നു​വി​ന് 111 കി​ലോ​ഗ്രാം ഉ​യ​ർ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ. അ​വ​സാ​ന ശ്ര​മ​ത്തി​ൽ 114 കി​ലോ​ഗ്രാം ഉ​യ​ർ​ത്താ​നു​ള്ള ചാ​നു​വി​ന്‍റെ ശ്ര​മം വി​ഫ​ല​മാ​യി.

Related posts

Leave a Comment