ക​രി​യ​റി​ല്‍ ആ​രും എ​ന്നെ സ​ഹാ​യി​ച്ചി​ട്ടി​ല്ല, പ്രി​യ​ങ്ക ചോ​പ്ര കാ​ര​ണം ത​നി​ക്കു  സി​നി​മ​യി​ല്‍ അ​വ​സ​രങ്ങ​ള്‍ ല​ഭി​ക്കാ​തെ പോ​യി;  പ്രി​യ​ങ്ക​യു​ടെ ബ​ന്ധുവും നടിയുമായ മീ​ര ചോ​പ്ര മനസ് തുറക്കുന്നു


പ്രി​യ​ങ്ക ചോ​പ്ര കാ​ര​ണം ത​നി​ക്കു സി​നി​മ​യി​ല്‍ അ​വ​സ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ്രി​യ​ങ്ക​യു​ടെ ബ​ന്ധുവും നടിയുമായ മീ​ര ചോ​പ്ര. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു മീ​ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

മീ​ര​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ക​രി​യ​റി​ല്‍ ആ​രും എ​ന്നെ സ​ഹാ​യി​ച്ചി​ട്ടി​ല്ല. പ്രി​യ​ങ്ക കാ​ര​ണം പ്ര​ത്യേ​കി​ച്ച് അ​വ​സ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. സി​നി​മ​യെ​ക്കു​റി​ച്ച് അ​റി​വു​ള്ള ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​മെ​ന്ന നി​ല​യി​ലു​ള്ള പ​രി​ഗ​ണ​ന മാ​ത്ര​മാ​ണു ല​ഭി​ച്ച​ത്.

ഞാ​ന്‍ ബോ​ളി​വു​ഡി​ലേ​ക്ക് വ​രു​ന്ന കാ​ല​ത്തു ത​ന്നെ​യാ​ണ് പ്രി​യ​ങ്ക​യു​ടെ സ​ഹോ​ദ​രി പ​രി​ണീ​തി ചോ​പ്ര​യും സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​ത്. സ​ത്യ​സ​ന്ധ​മാ​യി പ​റ​യ​ട്ടെ വ​ലി​യ താ​ര​ത​മ്യ​ങ്ങ​ളൊ​ന്നും എ​നി​ക്കു​ണ്ടാ​യി​ട്ടി​ല്ല.പ്രി​യ​ങ്ക കാ​ര​ണം എ​നി​ക്ക് പ്ര​ത്യേ​കി​ച്ച് അ​വ​സ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

ആ​രും പ്രി​യ​ങ്ക​യു​ടെ സ​ഹോ​ദ​രി എ​ന്ന നി​ല​യി​ല്‍ എ​ന്നെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ല്‍ പ്രി​യ​ങ്ക​യു​ടെ ബ​ന്ധു എ​ന്ന നി​ല​യി​ല്‍ ക​രി​യ​റി​ല്‍ യാ​തൊ​രു സ​ഹാ​യ​വും എ​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. പ​ക്ഷേ, ജ​ന​ങ്ങ​ള്‍ അ​ല്‍​പം കൂ​ടി ഗൗ​ര​വ​ത്തോ​ടെ എ​ന്നെ ക​ണ്ടു എ​ന്ന​ത് വാ​സ്ത​വ​മാ​ണ്. വ​ള​രെ ക​ഷ്ട​പ്പെ​ട്ടു ത​ന്നെ​യാ​ണ് സി​നി​മ മേ​ഖ​ല​യി​ല്‍ നി​ന്ന​ത്.

ആ​ത്മാ​ര്‍​ഥ​ത​യോ​ടെ​യും സ​ത്യ​സ​ന്ധ​തയോടെയും ജോ​ലി ചെ​യ്യു​ന്നു. ആ​രു​മാ​യും താ​ര​ത​മ്യം ചെ​യ്യാ​ത്ത​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു-​മീ​ര ചോ​പ്ര പ​റ​യു​ന്നു.2005-ല്‍ ​ത​മി​ഴ് ചി​ത്ര​മാ​യ അ​ന്‍​പേ ആ​രു​യി​രേ​യി​ലൂ​ടെ സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ താ​ര​മാ​ണ് മീ​ര ചോ​പ്ര. 2014-ല്‍ ​ഗാം​ഗ് ഓ​ഫ് ഗോ​സ്റ്റ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മീ​ര​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം.

Related posts

Leave a Comment