അഹമ്മദാബാദ്: ബോളിവുഡ് നടി മീര ചോപ്രയ്ക്ക് പുഴുവരിക്കുന്ന ഭക്ഷണം ലഭിച്ച സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡബിൾ ട്രീ ബൈ ഹിൽട്ടണ്‍ ഹോട്ടലിൽ നിന്നാണ് മീരയ്ക്ക് മോശം ഭക്ഷണം ലഭിച്ചത്. സംഭവം ഉടൻ തന്നെ വീഡിയോ ആക്കി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
വലിയ വില കൊടുക്കുന്പോൾ നിങ്ങളെ അവർ പുഴുവിനെ തീറ്റിക്കുന്നു എന്ന തലക്കെട്ടോടെയാണ് മീര വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മീരയുടെ പോസ്റ്റ് കണ്ടതും ഇത് റെഗുലേറ്ററി കംപ്ലയിന്റ്സ് ഡിവിഷനിലേക്ക് അറിയിച്ചിട്ടുള്ളതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.
പ്രശ്നം പരിഹരിക്കുന്നതിനായി അവർ സമയം ചോദിച്ചിട്ടുമുണ്ട്. പ്രിയങ്ക ചോപ്രയുടെ സഹോദരിയാണ് മീര. അടുത്തതായി ബോളിവുഡ് ചിത്രം സെക്ഷൻ 375ൽ ആണ് മീര ചോപ്ര വേഷമിടുക. അക്ഷയ് ഖന്ന, റിച്ച ഛദ്ദ എന്നിവരും ഇതിലെ കഥാപാത്രങ്ങളാണ്.