മലയാള സിനിമയില്‍ ഒരു കാലത്ത് മിന്നിത്തിളങ്ങി നിന്ന താരമായിരുന്നു മീരാ ജാസ്മിന്. ദിലീപ് നായകനായ ലോഹിതദാസ് ചിത്രം സൂത്രധാരനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മീരയ്ക്ക് പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ എല്ലാ നടി നടന്മാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ദിലീപ് ഒരുക്കിയ ചിത്രമായിരുന്നു ട്വന്റി ട്വന്റി.
എന്നാല്‍ ഈ ചിത്രത്തില്‍ മീര ജാസ്മിന് ഉണ്ടായിരുന്നില്ല. മീര അമ്മയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്നും, ‘അമ്മ’ മീരയെ മനഃപൂര്‍വം ഒഴുവാക്കിയതാണെന്നും അന്ന് പലരും പറഞ്ഞിരുന്നു.
നിര്‍മ്മാതാവായ ദിലീപുമായി മീര സ്വര ചേര്‍ച്ചയില്‍ അല്ലാത്തത് കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന തരത്തിലും അഭ്യൂഹങ്ങള്‍ അന്ന് പ്രചരിച്ചിരുന്നു.
എന്നാല്‍ എന്ത് കൊണ്ടാണ് താന്‍ ആ ചിത്രത്തില്‍ അഭിനയിക്കാതിരുന്നതെന്ന് വ്യക്തമാക്കി മീരാ ജാസ്മിന് രംഗത്തെത്തിയിരുന്നു.
മീരാ ജാസ്മിന്റെ വാക്കുകള്‍ ഇങ്ങനെ…എനിക്ക് ആ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ വലിയ സങ്കടമുണ്ട്. ദിലീപേട്ടന് എന്റെ നല്ലൊരു സുഹൃത്താണ്.
എന്നിട്ട് കൂടി അദ്ദേഹം നിര്‍മ്മിച്ച സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ മനഃപൂര്‍വ്വം അല്ല ചിത്രത്തില്‍ അഭിനയിക്കാത്തത്. എന്നാല്‍ അതിന്റെ പേരില്‍ ഉണ്ടായ വിമര്‍ശങ്ങള്‍ വളരെ വലുതായിരുന്നു.
സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ ആണ് പലരും പറഞ്ഞുണ്ടാക്കിയത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ആദ്യം ദിലീപ് ചേട്ടന് വിളിച്ച് ഡേറ്റ് ചോദിച്ചിരുന്നു.
എന്നാല്‍ അന്ന് പറഞ്ഞ ഡേറ്റില്‍ നിന്നും ഷൂട്ടിങ് നീണ്ടുപോയി. മറ്റ് താരങ്ങളുടെ ഡേറ്റ് കൂടി ക്രമീകരിക്കുന്നതായിരുന്നു കാരണം.
പിന്നീട ഒന്നുരണ്ട് തവണ അതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു എന്നാല്‍ അപ്പോഴൊന്നും തീയതി ഫിക്സ് ആയില്ല.
ചിത്രം പൂര്‍ത്തിയാക്കുന്നതിനു എല്ലാവരുടെയും ഡേറ്റ് ഉറപ്പാക്കണം ആയിരുന്നു. അത് ദിലീപേട്ടന്റെ തെറ്റല്ല. കാരണം ഒരുപാട് തിരക്കുള്ള പല താരങ്ങളെയും ചിത്രത്തില്‍ ഉള്‍പ്പെടുത്തണമായിരുന്നു.
ആ സമയത്ത് ആയിരുന്നു എനിക്ക് ഒരു തെലങ്ക് പ്രൊജക്റ്റ് വന്നത്. അവര്‍ക്ക് വളരെ പെട്ടന്ന് തന്നെ ചിത്രം റിലീസ് ചെയ്യണമായിരുന്നു. അപ്പോഴാണ് 2020 സിനിമയുടെ തീയതി ഫിക്സ് ചെയ്ത് എന്നെ വിളിച്ചത്.
അതാണ് തനിക്ക് ആ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതെ പോയത്. മീര പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു മീര ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.