നടി മീരാജാസ്മിനൊപ്പം നിൽക്കുന്ന ചിത്രത്തെ മോശകരമായ രീതിയിൽ വ്യാഖ്യാനിച്ച് അപവാദ പ്രചരണം നടത്തിയ ഓണ്‍ലൈൻ സൈറ്റുകളെ വിമർശിച്ച് സംവിധായകൻ അരുണ്‍ഗോപി. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മീരാ ജാസ്മിനൊപ്പം നിൽക്കുന്ന ചിത്രം അരുണ്‍ ഗോപി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം പ്രചരണം നടന്നത്.
മീരാ ജാസ്മിൻ വിവാഹമോചിതയായെന്നും ഇനി അരുണ്‍ ഗോപിക്കൊപ്പമാണെന്നുമായിരുന്നു വാർത്തകളിലുണ്ടായിരുന്നത്. ഇത്തരം വാർത്തകളുടെ സ്ക്രീൻ ഷോട്ട് സഹിതം ഫേസ്ബുക്കിൽ പങ്കുവച്ചാണ് അദ്ദേഹം തന്റെ പ്രതിഷേധം പ്രകടിപ്പിച്ച് കുറിപ്പ് പങ്കുവച്ചത്.
പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് അരുൺ ഗോപി നീക്കം ചെയ്യുകയും ചെയ്തു.