മലയാളത്തിന്റെ പ്രിയതാരമാണ് മീരാ ജാസ്മിൻ. അന്യഭാഷാചിത്രങ്ങളിലും സജീവമായിരുന്ന താരം നടന്മാരായ മമ്മൂട്ടിയോടും മോഹൻലാലിനോടും ഉള്ള തന്റെ ഇഷ്ടത്തക്കുറിച്ച് പറഞ്ഞത് ശ്രദ്ധനേടുകയാണ്.
മമ്മൂട്ടി തനിക്ക് വല്യേട്ടനെ പോലെ ആണെന്നും എന്നാൽ കുഞ്ഞിലെ മുതൽ മോഹൻലാൽ ഫാനാണ് താനെന്നും മീരാ ജാസ്മിൻ പറയുന്നു. അവർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് അവിശ്വസിനീയം ആയിരുന്നുവെന്നും മീര പറയുന്നു. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.
ചെറുപ്പം മുതലെ ഞാനൊരു ലാലേട്ടൻ ഫാൻ ആയിരുന്നു. മമ്മൂക്കയോട് വല്യേട്ടൻ ഇമേജാണ്. ആ ഫീൽ ആണ് എനിക്ക്. അത് വേറൊരു വാത്സല്യം ആണ്. പത്ത്, പന്ത്രണ്ട് വയസിലൊക്കെ ലാലേട്ടൻ എന്റെ മനസിൽ ലൗവർ ആയിരുന്നു. അന്ന് അങ്ങനെ ഒക്കെ ചിന്തിക്കുമായിരുന്നു. അവർക്കൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ അവിശ്വസിനീയമായാണ് തോന്നിയത്- മീരാ ജാസ്മിൻ പറഞ്ഞു.
ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങിയ സിനിമകളിലാണ് മോഹന്‍ലാലിനൊപ്പം മീരാ ജാസ്മിന് അഭിനയിച്ചത്. ഒരേ കടലില്‍ ആയിരുന്നു മമ്മൂട്ടിയും മീരയും ഒന്നിച്ചെത്തിയ ചിത്രം. വികെ പ്രകാശിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത പാലും പഴവും ആണ് മീരയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ.