മോഹന്‍ലാല്‍ എന്ന നടന് മലയാളികളുടെ അഭിമാനവും അഹങ്കാരവുമാണെന്നു നടി മീരാ ജാസ്മിന്. ഡോണ്‍ മാക്സ് സംവിധാനം ചെയ്ത പത്തു കല്‍പ്പനകള്‍ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മീരാ ജാസ്മിന്. തിരിച്ചുവരവുമായി ബന്ധപ്പെട്ടു നടന്ന ഒരു അഭിമുഖത്തിലാണ് മീര മോഹന്‍ ലാലിനെക്കുറിച്ച് വാചാലയായത്.
രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആന്റ് ജെന്റില്മാന് എന്നീ മൂന്ന് ചിത്രങ്ങളിലാണ് മീര ലാലിനൊപ്പം അഭിനയിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള അഭിനയാനുഭവം ഒരു അനുഗ്രഹമാണെന്ന് മീര പറയുന്നു.
ലാലേട്ടന് മുന്നില്‍ നില്ക്കുമ്പോള് നമ്മള് ഓട്ടോമാറ്റിക്കായി ആ കഥാപാത്രമായി മാറി പ്പോകും. ഒരുപാട് നല്ല സിനിമകള്‍ ഇനിയും ലാലേട്ടനൊപ്പം ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ച് അഭിനേതാക്കളില്‍ ഒരാളാണ്. നമ്മളെപ്പോഴും ലോകത്തിലെ മികച്ച നടന്മാരുടെ പേര് പറയുമ്പോള്‍ ഹോളിവുഡ് നടന്മാരുടെ പേരാണ് പറയുക. പക്ഷെ അവര്‍ക്കൊപ്പം നില്ക്കുന്ന നടനാണ് നമ്മുടെ മോഹന്‍ലാലും. എനിക്ക് വിഷമം തോന്നിയ ഒരു കാര്യമുണ്ട്. പലപ്പോഴും പലരും ബോളിവുഡ് സിനിമ കളെ പ്രശംസിച്ച് പറയും. തീര്‍ച്ചയായും എല്ലാ കലാകാരന്മാരെയും ഞാന്‍ ബഹുമാനിക്കു ന്നു.
അമിതാഭ് ബച്ചനൊക്കെ വലിയ നട നാണ്. പക്ഷെ എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരുമുള്ളൂ. അത് ഞാന്‍ വിട്ടുകൊടുക്കില്ല. മോഹന്‍ലാല്‍ എന്ന നടന് മലയാളികളുടെ അഭിമാനവും അഹങ്കാരവുമാണ്. പല ഭാഷകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും എനിക്കൊരു നടനില്‍ നിന്ന് ലഭിച്ച ഏറ്റവും വലിയ അനുഭവം ലാലേട്ടനില്‍ നിന്നാണെ ന്നും മീര പറഞ്ഞു.