സിനിമയ്ക്ക് ലോഹിതദാസ് നൽകിയ സമ്മാനമാണ് മീര ജാസ്മിൻ. 2001ൽ റിലീസ് ചെയ്ത സൂത്രധാരനിലൂടെയാണ് മീര ജാസ്മിൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ഇതുകൂടാതെ കസ്തൂരിമാൻ, ചക്രം എന്നീ സിനിമകളിലും ലോഹിതദാസിനൊപ്പം മീര പ്രവർത്തിച്ചു. മീരയെ കേന്ദ്രകഥാപാത്രമാക്കി ‘ചെമ്പട്ട്’ എന്നൊരു സിനിമയും ലോഹി പദ്ധതിയിട്ടിരുന്നു.
സിനിമയുടെ ചിത്രീകരണവും തുടങ്ങി. പക്ഷേ ആ ചിത്രം പാതിവഴിയിൽ മുടങ്ങി.ചെമ്പട്ട് സിനിമയുടെ ചിത്രീകരണത്തിനിടെ ഫൊട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂർ പകർത്തിയ മീര ജാസ്മിന്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ചുവന്ന പട്ടുസാരിയുടുത്ത് കൈയിൽ വാളും അരപ്പട്ടയും കിലുക്കി ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിന്റെ വേഷത്തിലാണ് മീര ചിത്രങ്ങളിൽ.
മീരയ്ക്ക് നിർദേശം നൽകുന്ന ലോഹിതദാസിനെയും കാണാം. ലോഹിയേട്ടന്റെ നടക്കാതെ പോയ സിനിമയായിരുന്നു ചെമ്പട്ട്. മീരാജാസ്മിൻ പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമയായിരുന്നു.
എന്തോ കാരണത്താൽ സിനിമ നടന്നില്ല. രണ്ട് ദിവസം കൊടുങ്ങലൂർ ഉത്സവത്തിന് ഷൂട്ടിംഗ് നടന്നിരുന്നു.അന്ന് ഞാനാണ് ഫിലിമിൽ ആ ഫോട്ടോ എടുത്തത്. ചെമ്പട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ച് ജയപ്രകാശ് കുറിച്ചു.
പിജി