വളരെ നേരത്തെ കരിയര്‍ തുടങ്ങിയ ആളാണ് ഞാന്‍. ഒരു വലിയ യാത്രയായിരുന്നു അത്. പല അനുഭവങ്ങളും ഉണ്ടായി. ഓരോ ഫേസ് വരുമ്പോഴേക്കും നമുക്ക് ചില റിയലൈസേഷനൊക്കെ വരും.
ലൈഫില്‍ എനിക്ക് മനസിലാക്കാൻ പറ്റിയത് പീസ് ഓഫ് മൈന്റും സന്തോഷവുമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നതാണ്.
തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന സമയത്ത് എനിക്ക് വേണ്ടിയൊരു സമയം മാറ്റിവക്കാന്‍ ഇല്ലായിരുന്നു. നമ്മളെ റിഫ്ളക്ട് ചെയ്യാനോ ഒന്നും സാധിച്ചിരുന്നില്ല.
അത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ പിന്നെ വീണ്ടും അടുത്ത സിനിമ. കുറച്ചുകഴിയുമ്പോഴേക്ക് നമുക്ക് ശരിക്കും വട്ടായിപ്പോകും. പേഴ്സണലി അത് എനിക്ക് നല്ലതല്ലായിരുന്നു.
പിന്നെ കല്യാണം കഴിഞ്ഞ് സിനിമയില്‍നിന്നും പോയപ്പോള്‍ ഞാന്‍ തീരുമാനിച്ചു ഇതിനെ നല്ല രീതിയില്‍ ഉപയോഗിക്കണമെന്ന്.
അതിന് ശേഷം ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ പറ്റി. ലൈഫിനെ വേറൊരു രീതിയിലാണ് ഞാന്‍ ഇപ്പോള്‍ കാണുന്നത്.
വളരെ നല്ല രീതിയിലാണ് അത്. കുക്കിംഗ് പഠിച്ചു. ബിസിനസ് ചെയ്യാന്‍ തുടങ്ങി. അതൊന്നും എനിക്ക് അറിയില്ലായിരുന്നു. –മീര ജാസ്മിൻ