മലയാളത്തിൽ തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകളും പ്രകടനങ്ങളും സമ്മാനിച്ചിട്ടുണ്ട് ഈ നടി.
സത്യന് അന്തിക്കാട് ഒരുക്കിയ മകള്‍ എന്ന സിനിമയിലൂടെ മീര തിരിച്ചുവരവു നടത്തിയിരിക്കുകയാണ്. ചിത്രം വിജയമായില്ലെങ്കിലും മീരയുടെ തിരിച്ചുവരവില്‍ ആരാധകര്‍ ആഹ്ലാദത്തിലാണ്.
ഇതിനിടെ ഇപ്പോഴിതാ ദാമ്പത്യത്തെക്കുറിച്ചും സാമൂഹിക സേവനത്തെക്കുറിച്ചുമൊക്കെ മീര പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുന്നു.
മുമ്പൊരിക്കല്‍ ഒരു ടെലിഷൻ പ്രോഗ്രാമിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു മീര ജാസ്മിന് മനസ് തുറന്നത്. വിവാഹത്തിനുശേഷം ഒരു നായികയ്ക്ക് അഭിനയം സാധ്യമാണോ? എന്ന അവതാരകന്റെ ചോദ്യത്തിനാണ് മീര മറുപടി നല്‍കിയത്. എ
ന്നെ സംബന്ധിച്ച് എനിക്ക് അത്ര വലിയ മാറ്റമൊന്നും തോന്നുന്നില്ല. തീര്‍ച്ചയായും ഉത്തരവാദിത്തങ്ങള്‍ കൂടും. നമ്മളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിയുന്നൊരു പങ്കാളിയുണ്ടാകണം.
അങ്ങോട്ടും ഇങ്ങോട്ടും പിന്തുണയ്ക്കാന്‍ സാധിക്കുന്നവരാണെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിരിക്കും
ഞാന്‍ അഭിനയത്തില്‍നിന്നു മാറി നിന്നേക്കാം.
പക്ഷെ മറ്റെന്തെങ്കിലും മേഖലയിലൂടെ സിനിമയുടെ ഭാഗമായിരിക്കും -മീര ജാസ്മിൻ പറഞ്ഞു.അഭിനേതാവിന് സമൂഹിക പ്രതിബദ്ധത വേണമോ? എന്ന ചോദ്യത്തിനു മീരയുടെ മറുപടി ഇങ്ങനെയായിരുന്നു.
നമുക്ക് കിട്ടുന്ന പത്ത് രൂപയില്‍നിന്നും ഒരു ഭാഗം മാറ്റിവയ്ക്കുന്നത് നല്ലതാണ്. ചാരിറ്റി തുടങ്ങുന്നത് നമ്മളുടെ വീട്ടില്‍നിന്നുമാണ്.
എനിക്ക് വേണ്ടി ജോലി ചെയ്യുന്നവരെ നോക്കാനാണ് ആദ്യം ശ്രമിക്കുക. അവരെ നോക്കാതെ പുറത്ത് വന്ന് കാമറയുടെ മുന്നില്‍നിന്ന് ചാരിറ്റി ചെയ്യുന്നതില്‍ അര്‍ഥമില്ല.
ഞാന്‍ കൊടുക്കുന്നത് എന്തിനാണ് മറ്റുള്ളവരെ കാണിക്കുന്നത്. മറ്റുള്ളവരെ കാണിച്ചുകൊണ്ട് വേണമോ എനിക്ക് സേവനം ചെയ്യാന്‍?
പക്ഷെ അതിന്റെ വേറൊരു വശം എന്താണെന്ന് വച്ചാല്‍, മറ്റുള്ളവര്‍ക്ക് അതൊരു പ്രചോദനമായിരിക്കാം. അതല്ലാതെ മറ്റൊരു മാറ്റവും സംഭവിക്കുന്നില്ല.
ആ സെലിബ്രിറ്റി ചെയ്തതു കൊണ്ട് ഞാനും ചെയ്യണമെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയേക്കാം- മീര ജാസ്മിന് പറയുന്നു.