മലയാളികള്‍ക്ക് ഇഷ്ടമുള്ള ഒരു നടിയാണ് മീര നന്ദന്‍. അവതാരകയായി വന്ന് സിനിമ നടിയായ ആളാണ് മീര. പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാന്‍ താരത്തിനു കഴിഞ്ഞിട്ടുണ്ട്.
താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് താരത്തിന്റെ കവര്‍ സോങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലാണ് താരം അന്ന് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
താരം കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അപ്ലോഡ് ചെയ്ത ഒരു ഫോട്ടോക്ക് താഴെ ഒരുപാട് പേര് വിമര്‍ശനാത്മകമായ കമന്റുകള്‍ രേഖപ്പെടുത്തിയിരുന്നു. അതിലൊരുത്തന്‍ ചൊറിച്ചില്‍ കമന്റ് രേഖപ്പെടുത്തിയതിന് മീരാനന്ദന്‍ നല്‍കിയ മാസ് മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കമന്റ് ഇട്ടവന്‍ ചോദിച്ച ചോദ്യം ഇങ്ങനെയാണ്..”എന്താണ് നിങ്ങളുടെ ജോലി? ഇപ്പോള്‍ പടം ഒന്നുമില്ലാത്ത കൊണ്ട് ചോദിച്ചതാണ്..”പക്ഷേ താരം വെറുതെ ഇരിക്കാന്‍ തയ്യാറായിരുന്നില്ല. അണ്ണാക്കിലോട്ടുള്ള മറുപടിയാണ് താരം നല്‍കിയത്
”എന്റെ തൊഴില്‍ എന്താണെന്ന് നിങ്ങളെ പോലെയുള്ളവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതെന്ന് അത്യാവശ്യ ബോധമുള്ള എല്ലാവര്‍ക്കുമറിയാം. നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബ കാര്യം മാത്രം നോക്കിയാല്‍ പോരെ..
എനിക്ക് ഈ വിഷയത്തില്‍ എന്റെ കുടുംബത്തോട് മാത്രം ഉത്തരം പറഞ്ഞാല്‍ മതി. എനിക്ക് ഇവിടെ എന്താണ് തൊഴില്‍ എന്ന് അവര്‍ക്ക് വ്യക്തമായി അറിയാം.” എന്തായാലും കമന്റുമായി വന്നവന്റെ പൊടിപോലും പിന്നെ കണ്ടില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ.