തന്മാത്ര എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയാണ് മീര വാസുദേവ്. ആദ്യ ചിത്രത്തിൽ തന്നെ രണ്ട് കുട്ടികളുടെ അമ്മ വേഷത്തിൽ എത്തിയ മീര പിന്നീട് അൽപ്പ കാലം ആ ഇമേജിന്റെ തടവറയിലായിരുന്നു.
ഇപ്പോൾ ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് താരം. ടോണി ചിറ്റേട്ടുകുളം സംവിധാനം ചെയ്യുന്ന ചക്കരമാവിൻ കൊന്പത്ത് എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് തിരിച്ചെത്തുന്നത്. ഹരിശ്രീ അശോകൻ നായകനാകുന്ന ചിത്രത്തിൽ ജോയ് മാത്യു, ഇന്ദ്രൻസ്, അഞ്ജലി നായർ, ബിജു കുട്ടൻ, ബിന്ദു പണിക്കർ തുടങ്ങിയവരുമുണ്ട്. അൻഷാദ് ബത്തേരിയുടേതാണ് തിരക്കഥ. ചിത്രം നവംബറിൽ തിയറ്ററുകളിലെത്തും.