തന്മാത്ര നായിക മീര വാസുദേവ് നായികയായി പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നു. “ചക്കരമാവിൻ കൊന്പത്ത്’ എന്നു പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നതു മാധ്യമ പ്രവർത്തകനായിരുന്ന ടോണി ചിറ്റേട്ടുകളമാണ്. അർഷാദ് ബത്തേരി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ജോയ് മാത്യു, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ലൂസി മാത്യു എന്ന ഡോക്ടറുടെ വേഷത്തിലാണ് മീര അഭിനയിക്കുക. ബോളിവുഡ്, തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ തന്റെ സാന്നിധ്യമറിയിച്ചശേഷമാണ് മീര വാസുദേവ് വീണ്ട ും മലയാളത്തിൽ മടങ്ങിയെത്തുന്നത്.
ചക്കരമാവിൻ കൊന്പത്തേറി മീര വാസുദേവ് വീണ്ടും വരുന്നു
