തന്മാത്ര എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ എനിക്കൊരു ഇടം നേടി തന്നതാണ്.
ഇനി അങ്ങനെത്തെ ഒരു കഥാപാത്രം എനിക്ക് കിട്ടാന്‍ സാധ്യതയില്ല. ഒരു പടമായിരിക്കും നമുക്കങ്ങനെ വരിക. അത് നമ്മളെ താരമാക്കും.
വീണ്ടും അതുപോലൊരു കഥാപാത്രമായി വരണമെന്ന് എല്ലാവരും പറയും. പക്ഷേ എനിക്ക് അങ്ങനെ വേണ്ട. കുറേ വേറിട്ട കഥാപാത്രമാണ് ആവശ്യമുള്ളത്.
നെഗറ്റീവ് അമ്മയുടെ വേഷം ഞാനിപ്പോള്‍ ചെയ്ത് കഴിഞ്ഞു. അങ്ങനെ നെഗറ്റീവ് കഥാപാത്രവും ഞാന്‍ ചെയ്തു.
ഇനി എനിക്ക് ആക്ഷന്‍ സിനിമകള്‍ ചെയ്യാനാണ് ഏറ്റവും ഇഷ്ടം. ഞാന്‍ കിക്ക് ബോക്സിംഗ് പഠിച്ചതാണ്. എന്നെ കൊണ്ട് ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ സാധിക്കും, ഉറപ്പാണ്.
തമിഴില്‍ ഒരു പോലീസ് കഥാപാത്രം ഞാന്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ചെയ്യുമ്പോഴാണ് വ്യക്തിപരമായി എനിക്കൊരു വിജയമാണെന്ന് തോന്നുന്നത്.
-മീര വാസുദേവ്