താന്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തതയില്ലാതെ വളച്ചൊടിച്ച്, പ്രദര്‍ശിപ്പിച്ച ചാനല്‍ നടിപടിയെ രൂക്ഷമായി വിമര്‍ശിച്ച് നടി മീരാ വാസുദേവന്‍ രംഗത്ത്. സിനിമ താരം മാത്രമല്ല, ഒരു ചെറിയ കുട്ടിയുടെ അമ്മ കൂടി ആണ് താന്‍ എന്നതു പോലും ഓര്‍ക്കാതെയാണ് ചാനല്‍ തന്റെ അഭിമുഖം ടെലികാസ്റ്റ് ചെയ്തതെന്നാണ് മീര പറയുന്നത്. ഇക്കാര്യങ്ങള്‍ വിശദമാക്കി മീര സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായ തന്‍മാത്രയിലെ ഏറ്റവും സെന്‍സിറ്റീവ് ആയ രംഗങ്ങളൊക്കെ ചേര്‍ത്തുവച്ച് സെന്‍സേഷണലൈസ് ചെയ്താണ് തന്റെ അഭിമുഖം ചാനല്‍ ടെലികാസ്റ്റ് ചെയ്തതെന്നാണ് മീര പറയുന്നത്. ഈ രംഗങ്ങള്‍ ഷോ ചെയ്യുമ്പോള്‍ തന്നെ കാണിച്ചിട്ടില്ല. പക്ഷേ അഭിമുഖത്തിന് നല്ല ശ്രദ്ധ കിട്ടുന്നതിനായി ഈ രംഗങ്ങള്‍ പ്രത്യേകമായി ചേര്‍ത്താണ് ടെലികാസ്റ്റ് ചെയ്തത്. താന്‍ പറഞ്ഞ പലകാര്യങ്ങളും ദുര്‍വ്യാഖാനം ചെയ്തും തെറ്റിദ്ധരിപ്പിച്ചുമാണ് സമൂഹ മാധ്യമത്തില്‍ ഈ ഷോയുടെ ക്ലിപ്പിങുകള്‍ നല്‍കിയിരിക്കുന്നതു പോലും.
പക്ഷേ താന്‍ മനസുകൊണ്ട് ശക്തയാണ്. നല്ല ആത്മവിശ്വാസവുമുണ്ട്. ഒരാള്‍ നമ്മളോട് മോശമായി പെരുമാറിയാല്‍, അത് നമ്മളെയല്ല ദോഷകരമായി ബാധിക്കുന്നത്. ആരാണോ അങ്ങനെ പെരുമാറുന്ന അവരുടെ വ്യക്തിത്വത്തെയാണ് എടുത്തുകാണിക്കുന്നത് ഈ ഷോയെ കുറിച്ച് കൂടുതലൊന്നും അറിയില്ല. പക്ഷേ തന്റെ ഫ്രൊഫഷണലിസത്തെ മാനിക്കാതെയാണ് അത് പ്രസിദ്ധീകരിച്ചത്. താന്‍ കരുത്തുറ്റൊരു സ്ത്രീയാണ്. ആത്മവിശ്വാസമുള്ള സ്ത്രീ. യുക്തിയും ബുദ്ധിയും ഒരാളെ പിന്തുണയ്ക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്കും മാത്രമേ താന്‍ പറഞ്ഞതെന്താണെന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിക്കൂ എന്നാണ് വിശ്വസിക്കുന്നത്. മീര പറയുന്നു.
എന്തായാലും ഒരു സ്ത്രീയെ കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോഴോ അവരെ അപമാനിക്കുന്ന തരത്തില്‍ സംസരിക്കുമ്പോഴോ ആ സ്ത്രീയെ മാത്രമല്ല, മൊത്തം സ്ത്രീ സമൂഹത്തെയാണ് അധിക്ഷേപിക്കുന്നത്. നിങ്ങളുടെ അമ്മയും ഭാര്യയും സഹോദരിയും അടങ്ങുന്ന സമൂഹത്തെ. സിനിമാ മേഖലയിലെ ആളുകളെ താഴ്ത്തിക്കെട്ടുന്ന ഇത്തരം കാര്യങ്ങള്‍ കണ്ട് ത്രില്‍ അടിച്ചിരിക്കുന്ന എല്ലാവരോടും ഹൃദയത്തില്‍ തൊട്ട് മാപ്പ് നല്‍കിയും അവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും പിന്തുണവര്‍ക്കു നന്ദിയും പറഞ്ഞാണ് മീര തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.