ബ്ലെസിയുടെ സൂപ്പര്‍ഹിറ്റ് സിനിമ തന്മാത്രയില്‍ നായികയായതോടെയാണ് മീരാ വാസുദേവ് മലയാളികള്‍ക്കു പരിചിതയാവുന്നത്. എന്നാല്‍ ചിത്രത്തിലെ നായികയുടെ റോളിലേക്ക് മീരയ്ക്കു മുമ്പ് പല നടിമാരെയും പരിഗണിച്ചിരുന്നെങ്കിലും അവരൊക്കെ ഈ ചിത്രം വേണ്ടെന്നു വച്ചത് സിനിമയിലെ ഒരൊറ്റ സീനിന്റെ പേരിലായിരുന്നു.
സിനിമയുടെ അവസാന ഭാഗം മോഹന്‍ലാലുമൊത്ത് പൂര്‍ണ്ണ നഗ്‌നയായി അഭിനയിക്കേണ്ടതായിരുന്നു ഈ രംഗം. ഈ രംഗത്തില്‍ അഭിനയിക്കാന്‍ മടിച്ച് പലരും പിന്മാറി. ഒടുവില്‍ ആ അന്വേഷണം മീരാ വാസുദേവില്‍ എത്തിനില്‍ക്കുകയായിരുന്നു. മീര ഈ വെല്ലുവിളി നെഞ്ചുറപ്പോടെ ഏറ്റെടുക്കുകയും ചെയ്തു.
ഇപ്പോള്‍ ആ രംഗത്തില്‍ അഭിനയിച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കു വയ്ക്കുകയാണ് മീര. ഒരു മലയാളം ചാനലിലെ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത് തനിക്ക് ആ രംഗം ഒരു പ്രശ്‌നമായി തോന്നിയില്ലെന്നാണ് മീര വാസുദേവന്‍ പറയുന്നത്. മോഹന്‍ലാല്‍, ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായി. മോഹന്‍ലാല്‍ സാറിനൊപ്പം ഈ സീന്‍ ചെയ്തതില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്നും മീര പറഞ്ഞു.
സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ സംവിധായകന്‍ ബ്ലസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. എന്നാല്‍ ഒറ്റ കണ്ടീഷന്‍ മാത്രമാണ് മീര ബ്ലസിക്ക് മുന്നില്‍ വെച്ചത്. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണം. ഇതായിരുന്നു മീരയുടെ ഡിമാന്‍ഡ്.സംവിധായകന്‍ ബ്ലസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമാറമാന്‍, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്‍, പിന്നെ തന്റെ ഹെയര്‍ സ്റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണസമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു. തന്റെ കരിയറിലെ വലിയ നേട്ടമായിരുന്നു ഈ സിനിമ എന്നും മീര പറഞ്ഞു.