മോഹന്‍ലാല്‍-ബ്ലെസി കൂട്ടുകെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം തന്മാത്രയിലൂടെയാണ് മീര വാസുദേവ് മലയാളത്തിലെത്തുന്നത്.തന്മാത്രയിലെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം അഭിനയപ്രാധാന്യമുള്ള അധികം കഥാപാത്രങ്ങള്‍ മീരയെ തേടിയെത്തിയില്ല. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ കുറയാനുള്ള കാരണം വ്യക്തമാക്കുകയാണ് താരം.
തന്മാത്രയ്ക്കു ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നുവെങ്കിലും ഭാഷയായിരുന്നു പ്രശ്നമെന്ന് മീര പറയുന്നു.അങ്ങനെയാണ് മലയാളം അറിയാവുന്ന ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്. അയാളുടെ വ്യക്തി താല്പര്യങ്ങള്ക്കായി എന്റെ പ്രൊഫഷന് ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ടു പോലുമില്ല.
അയാളെ വിശ്വസിച്ച് ഡേറ്റ് നല്കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം അയാളുടെ ഇടപെടലില്‍ മുടങ്ങി. എനിക്കു പകരം അയാള്‍ക്ക് താല്പര്യമുള്ള നടിമാര്‍ക്ക് അവസരം നല്കി. ഞാന്‍ മുംബൈയില്‍ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല’ മീര പറയുന്നു. ഒരു മാഗസിന് നല്കിയ അഭിമുഖഖത്തിലാണ് മീര വാസുദേവ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.