എന്റെ പരിഭ്രമം കണ്ട് മിലിന്ദ് കാര്യം എന്തെന്നു ചോദിച്ചു ! കാര്യം പറഞ്ഞപ്പോള്‍ ചൂടു ചായ വാങ്ങിത്തന്നു; ലിപ്‌ലോക് സീനിനെക്കുറിച്ച് മീര വാസുദേവന്‍…

തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മീര വാസുദേവന്‍.

ഇപ്പോള്‍ കുടുംബവിളക്ക് എന്ന സീരിയലിലൂടെ മിനിസ്‌ക്രീനില്‍ സജീവമാണ് താരം. റൂള്‍സ് പ്യാര്‍ ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല ആണ് മീരയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം.

ചിത്രത്തില്‍ നായകന്‍ മിലിന്ദ് സോമനുമായുള്ള ലിപ് ലോക്‌സീനിനെ കുറിച്ച് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് മീര.

മലയാളത്തിലെ ഒരു ചാനല്‍ പരിപാടിയില്‍ ആണ് മീര സംസാരിച്ചത്. റോതംഗ് പാസില്‍ വച്ചായിരുന്നു ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്.

മിലിന്ദ് സോമനുമായുള്ള ലിപ് ലോക്ക് രംഗമായിരുന്നു ചിത്രീകരിക്കുന്നത്. മൈനസ് 23 ഡിഗ്രിയായിരുന്നു അവിടുത്തെ തണുപ്പ്.

ആ സമയം തന്റെ ചുണ്ടുകള്‍ മരവിച്ചുപോയി. തന്റെ പരിഭ്രമം കണ്ട മിലിന്ദ് കാര്യം എന്താണെന്ന് അന്വേഷിച്ചു. കാര്യം പറഞ്ഞപ്പോള്‍ ചൂടുചായ വാങ്ങിതന്നു.

അത് കുടിച്ചാണ് പിന്നീട് ആ രംഗം പൂര്‍ത്തിയാക്കിയത്. മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരാധികമാര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും മീര പറഞ്ഞു. 2003ല്‍ ആണ് റൂള്‍സ് പ്യാര്‍ ക സൂപ്പര്‍ഹിറ്റ് പുറത്തിറങ്ങിയത്.

Related posts

Leave a Comment