സംവിധായകരോടും നിർമാതാക്കളോടും സിനിമാ താരങ്ങൾ ഡിമാൻഡ് വയ്ക്കുന്നത് സർവസാധാരണമാണ്. പ്രതിഫലത്തിന്റെ കാര്യം മുതൽ ചില രംഗങ്ങൾ ചെയ്യുന്നത് സംബന്ധിച്ച് വരെ താരങ്ങൾക്ക് ഡിമാൻഡുകൾ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടി മീര ചോപ്ര വെച്ച ഒരു വിചിത്ര ഡിമാൻഡാണ് തമിഴകത്ത് ചർച്ചയാവുകയാണ്.
ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്രയുടെയും പരിനീതി ചോപ്രയുടെയും ബന്ധുവാണ് നടി മീര ചോപ്ര. നിള എന്ന പേരിലാണ് മീര തമിഴ് സിനിമാ ലോകത്ത് അറിയപ്പെടുന്നത്.
പ്രിയങ്ക ചോപ്രയെ പോലെ തമിഴിലൂടെ ആയിരുന്നു മീരയുടെയും അരങ്ങേറ്റം. ഇപ്പോഴിതാ മീരയുടെ ആദ്യ സിനിമകളിൽ ഒന്നായ ജാംബവാൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ചിത്രീകരണത്തിനിടെ മീര വച്ച വിചിത്രമായ ഡിമാൻഡിനെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
സിനിമയിലെ കുളിക്കുന്ന രംഗത്തിനായി 12,000 ലിറ്റർ മിനറൽ വാട്ടർ വേണമെന്ന് ആവശ്യപ്പെട്ട് മീര ചോപ്ര പ്രശ്മുണ്ടാക്കിയെന്നാണ് സംവിധായകൻ നന്ദകുമാർ പറയുന്നത്.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് നന്ദകുമാർ ഇക്കാര്യം പറഞ്ഞത്. സംവിധായകൻ പറഞ്ഞതിങ്ങനെ, ജാംബവാൻ എന്ന സിനിമയിൽ നിളയും കൂട്ടുകാരും കുളിക്കുന്ന ഒരു രംഗമുണ്ടായിരുന്നു.
12,000 ലിറ്റർ വരുന്ന സ്വിമിംഗ് പൂളായിരുന്നു അത്. നടൻ പ്രശാന്തിന്റെ കഥാപാത്രം അവിടെ എത്തുമ്പോൾ നിള അതിലേക്ക് മുങ്ങുന്നതും. അവളുടെ കൂട്ടുകാർ ഓടിപ്പോകുന്നത് പോലെയുമാണ് രംഗം പ്ലാൻ ചെയ്തത്.
എന്നാൽ നിള ഇതിന് സമ്മതിച്ചില്ല. അതിൽ മിനറൽ വാട്ടർ നിറച്ചാലേ അഭിനയിക്കൂ എന്നായിരുന്നു ആവശ്യം. അത് എങ്ങനെ സാധിക്കുമെന്ന് സംവിധായകൻ ചോദിച്ചു.
എന്നാൽ ഈ വെള്ളത്തിൽ അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് നിള ഷൂട്ടിംഗ് പാതിവഴിയിൽ ഉപേക്ഷിച്ച് പോയി കളഞ്ഞു. സിനിമയുടെ നിർമാതാവ് നിള താമസിക്കുന്ന ഹോട്ടലിൽ പോയി.
നടിയോട് അപേക്ഷിച്ചു. എന്നിട്ടും അഭിനയിക്കാൻ തയാറാകാതിരുന്ന നിള ആരോടും പറയാതെ അവിടം വിട്ടു. അതുകൂടാതെ, നിർമ്മാതാവ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്ന പേരിൽ കള്ളക്കേസ് നൽകുകയും ചെയ്തു.
അതിന് ശേഷം നിർമ്മാതാവ് ത്യാഗരാജനൊപ്പം നിർമാതാവ് ഡൽഹിയിൽ പോയി നിളയോട് സംസാരിച്ചു. ഇതിനിടെ എസ്.ജെ. സൂര്യയും നടിയോട് സംസാരിച്ചു.
ത്യാഗരാജനുമായി സംസാരിച്ചതിന് ശേഷം നിള ഒരു നിബന്ധന വച്ചു. അതായത് ഈ രംഗം ഇന്ത്യയിൽ വച്ച് ഷൂട്ട് ചെയ്താൽ അഭിനയിക്കില്ല, ബാങ്കോക്കിൽ പോയി ചെയ്യുകയാണെങ്കിൽ അഭിനയിക്കാമെന്നാണ് പറഞ്ഞത്.
തുടർന്ന് ബാങ്കോക്കിൽ പോയി ആ രംഗം പൂർത്തീകരിക്കുകയായിരുന്നു എന്നാണ് നന്ദകുമാർ പറയുന്നത്. സംവിധായകന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.