അമേരിക്കയില്‍ അടിച്ചുപൊളിക്കുന്ന മീര ജാസ്മിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. വരികള്‍ക്കിടയിലൂടെ ജീവിക്കുക എന്ന അടിക്കുറിപ്പോടെയാണ് മീര ജാസ്മിന് തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്.
എന്നാല്‍ മീരയുടെ മൗനമാണ് ഇപ്പോള്‍ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്നത്. മീര എന്തുകൊണ്ടാണ് പഴയത് പോലെ സംസാരിക്കാത്തത്, തിരിച്ചുവരവില്‍ എന്തുകൊണ്ടാണ് അഭിമുഖങ്ങള്‍ നല്‍കാത്തത് എന്നൊക്കെയുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയില്ല.
തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചോ സിനിമകളെക്കുറിച്ചോ ഒന്നും തന്നെ സംസാരിക്കാന്‍ മീര തയാറായില്ല. അതേ സമയം സോഷ്യല്‍ മീഡിയയിലൂടെ നടി നിരന്തരം ആരാധകരുമായി സംവദിക്കുന്നുമുണ്ട്.
മകള്‍ എന്ന സിനിമയിലൂടെയുള്ള മീരയുടെ തിരിച്ചുവരവും ഇന്‍സ്റ്റഗ്രാമില്‍ സജീവമായതും ഒരുമിച്ചായിരുന്നു.