ചലച്ചിത്രതാരവും റേഡിയോ ജോക്കിയുമായ മീരാ നന്ദന്റെ കഴുത്തിൽ താലി ചാർത്തി ശ്രീജു. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹ ചടങ്കിൽ പങ്കെടുത്തത്.
ലണ്ടനില്‍ അക്കൗണ്ടന്റാണ് ശ്രീജു. കൊച്ചി എളമക്കര സ്വദേശിനിയാണ് മീരാ നന്ദൻ. മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകൻ ലാൽജോസാണ് മലയാള സിനിമയ്ക്ക് മീരയെ പരിചയപ്പെടുത്തിയത്. ഇതിന് മുന്‍പ് ഗായികയായും ആര്‍ജെ ആയുമൊക്കെ മീര തിളങ്ങിയിരുന്നു.