നടി, അവതാരക, ആർജെ, ഗായിക എന്നീ നിലകളിൽ തന്റേതായ ഇടം നേടിയ താരമാണ് മീര നന്ദൻ. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ ദുബായിയിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ്.
കൊറോണ വൈറസ് വ്യാപനത്തിലെ ക്വാറന്റൈൻ കാലത്ത് ആരാധകർക്ക് ഗാനങ്ങൾ പാടി കൊടുക്കാൻ തയാറായി എത്തിയിരിക്കുകയാണ് മീര.
തിരക്കുകൾ കാരണം കുറേ നാളുകളായി പാട്ടിൽ നിന്നു മാറി നിൽക്കുകയായിരുന്നെന്നും ഇപ്പോൾ ധാരാളം സമയമുള്ളതിനാൽ പാട്ടു പാടാൻ തീരുമാനിച്ചു എന്നാണ് മീര പറയുന്നത്.
ആരാധകർക്ക് കേൾക്കാൻ താത്പര്യമുള്ള പാട്ടുകൾ നിർദേശിച്ചാൽ അത് പാടുമെന്നും മീര ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു. ആരാധകർ നിർദ്ദേശിച്ച “മുൻപേ വാ എൻ അൻപേ വാ… എന്ന ഗാനവുമായി എത്തിയിരിക്കുകയാണ് മീര.
തന്റെ ആർജെ ലൈഫിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മീര സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.