മോഹന്‍ലാലിന്റെ തന്മാത്ര എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷരുടെ ഇഷ്ടനായികയായി മാറിയ നടിയാണ് മീരാ വാസുദേവന്‍.
പിന്നീട് വലിയ വിജയങ്ങളൊന്നും സിനിമാ ജീവിതത്തില്‍ ഉണ്ടായില്ലെങ്കിലും സിരീയലുകളില്‍ അവര്‍ ഇപ്പോഴും തിളങ്ങിനില്‍ക്കുകയാണ്.
മലയാത്തിലെ ഇഷ്ടസീരിയലായ കുടുംബവിളക്കിലൂടെ അവര്‍ കുടുംബങ്ങളില്‍ കൂടുതല്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ താരം മീടൂവിനെക്കുറിച്ചും സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ്.
ഞാന്‍ നല്ല ബോള്‍ഡായി സംസാരിക്കുന്നത് കൊണ്ട് തന്നെ അത്തരം സംഭവങ്ങളൊന്നും എന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. സിനിമാ രംഗത്തെ പലര്‍ക്കും വഴങ്ങി കൊടുത്ത ശേഷം പിന്നീട് അത് പറഞ്ഞ് നടക്കുന്നത് മര്യാദയല്ല.
നമുക്ക് ഈ വിഷയത്തില്‍ സ്വന്തമായി നിലപാടുണ്ടാവണം. അതില്‍ ഉറച്ച് നില്‍ക്കണം. അങ്ങനെ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ആരും ചൂഷണം ചെയ്യില്ല.
സാഹചര്യം അതായിരുന്നു എന്ന് പറയുന്നതില്‍ യാതൊരു കാര്യവുമില്ല. ഈ കാര്യങ്ങളൊക്കെ പറയാതിരിക്കുന്നതാണ് മാന്യത.
സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ച ശേഷം നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതാണ്, ഭീഷണിപ്പെടുത്തിയാണ് ചെയ്യിച്ചത്, എന്നൊക്കെ പറഞ്ഞിട്ടെന്ത് കാര്യമാണ്.
എനിക്കത് പറ്റില്ല, മറ്റാരെയെങ്കിലും വിളിച്ച് അതില്‍ അഭിനയിപ്പിച്ചോളൂ എന്ന് കൃത്യമായി പറയണം. ഞാന്‍ ബോള്‍ഡായി സംസാരിക്കുന്നയാളാണ്.
ആ രീതിയില്‍ നിന്ന് മാറിയിട്ടില്ല. വീട്ടുകാര്‍ എന്നെ വളര്‍ത്തിയതും അങ്ങനെയാണ്. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരേ ശക്തമായി പ്രതികരിക്കുന്നതാണ് എന്റെ രീതി- മീര വാസുദേവ് പറയുന്നു.