പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടക്കുന്ന ഉത്തർപ്രദേശിലെ മീററ്റിൽ മുസ്ലിംകളോട് വർഗീയ പരാമർശവുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ. മീററ്റ് എസ്പി അഖിലേഷ് നാരായണ്‍ സിംഗ് വഴിയരികിൽ നിന്ന മുസ്ലിംകളോട് പാക്കിസ്ഥാനിലേക്ക് പോകുവാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
കറുത്ത തുണികെട്ടിയാണോ പ്രതിഷേധിക്കുന്നത്. നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകു. ഇന്ത്യയിൽ ജീവിക്കാൻ വയ്യെങ്കിൽ ഇവിടെ നിന്നും പോകണം. അദ്ദേഹം ആക്രോശിച്ചു.
ഇത് ആദ്യമല്ല യുപി പോലീസ് മുസ്ലിംകളോട് മോശമായി പെരുമാറുന്നത്. മുസ്ലിംകളുടെ വീടുകളിൽ അതിക്രമിച്ച് കയറി വീട് അടിച്ച് തകർത്ത പോലീസ് തോക്കിൻ മുനയിൽ നിർത്തി അവരെ ഭീഷണിപ്പെടുത്തിയതായി ആരോപണമുയർന്നിരുന്നു. മുസ്ലിംകൾക്ക് പാക്കിസ്ഥാൻ അല്ലെങ്കിൽ ഖബറിസ്ഥാൻ മാത്രമേയുള്ളുവന്ന് പറഞ്ഞാണ് പോലീസ് അവരെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ദ് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു.