‘മീ​ശ’ പി​ൻ​വ​ലി​ക്കാ​നി​ട​യാ​ക്കി​യ സാ​ഹ​ച​ര്യം ഫാ​സി​സ്റ്റു​ക​ൾ കേ​ര​ള​ത്തി​ലും പി​ടി​മു​റു​ക്കു​ന്നു​വെ​ന്ന​തി​ന്‍റെ സൂ​ച​ന​യെന്ന് സം​സ്കാ​ര സാ​ഹി​തി

പാ​ല​ക്കാ​ട്: ’മീ​ശ ’പി​ൻ​വ​ലി​ക്കാ​നി​ട​യാ​ക്കി​യ സാ​ഹ​ച​ര്യം ഫാ​സി​സ്റ്റു​ക​ൾ കേ​ര​ള​ത്തി​ലും പി​ടി​മു​റു​ക്കു​ന്നു​വെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്ന് സം​സ്കാ​ര സാ​ഹി​തി. അ​സ​ഹി​ഷ്ണു​ത​യും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​ത​യും കേ​ര​ള​ത്തി​ലെ എ​ഴു​ത്തു​കാ​ർ​ക്കു നേ​ര​ര​യും പ്ര​യോ​ഗി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം അ​പ​ല​പ​നീ​യ​മാ​ണ്.

ഹ​രീ​ഷി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച യോ​ഗം വി​ക്ടോ​റി​യ കോ​ളേ​ജ് ഹി​സ്റ്റ​റി അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ ബോ​ബ​ൻ മാ​ട്ടു​മ​ന്ത അ​ധ്യ​ക്ഷ​നാ​യി.

ഡോ .​കെ.​വി.​മ​നോ​ജ്, ജോ​തി​ഷ് പു​ത്ത​ൻ​സ്, ശി​വ​ദാ​സ് കോ​ങ്ങാ​ട്,ജെ​യ്സ​ണ്‍ ചാ​ക്കോ, റാ​ഫി ജൈ​നി​മേ​ട്, ബ​ഷീ​ർ പൂ​ച്ചി​റ, രാ​ജേ​ഷ്.​ജി, ബൈ​ജു മാ​ങ്ങോ​ട്ടി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts