ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ മാതൃകാപരമായ തൊഴിലാളി സൗഹൃദ സമീപനത്തിന് കയ്യടി നേടിയിരിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
2024 -ലെ മീഷോയുടെ അത്യുഗ്രമായ വിൽപനയ്ക്ക് ശേഷം ജീവനക്കാർക്ക് 9 ദിവസത്തെ ‘റീസെറ്റ് ആൻഡ് റീചാർജ്‘ ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് മീഷോ.
ഒക്ടോബർ 26 മുതൽ നവംബർ 3 വരെ, ജീവനക്കാരെ വർക്ക് സംന്ധമായ ഫോൺ കോളുകൾ, മെസേജുകൾ, മീറ്റിംഗുകൾ എന്നിവയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മീഷോയുടെ ഈ തീരുമാനത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എല്ലാ സ്ഥാപനവും മീഷോയുടെ ഈ നടപടി മാതൃകയാക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെയുള്ള സംസാരം.
ലാപ്ടോപ്പുകളോ സ്ലാക്ക് സന്ദേശങ്ങളോ ഇമെയിലുകളോ മീറ്റിംഗുകളോ സ്റ്റാൻഡ്-അപ്പ് കോളുകളോ ഇല്ല, 9 ദിവസത്തേക്ക് ജോലിയുമായി ബന്ധപ്പെട്ട ഒന്നും തന്നെയില്ല. ഒക്ടോബർ 26 മുതൽ നവംബർ 3 വരെയുള്ള ഞങ്ങളുടെ തുടർച്ചയായ നാലാമത്തെ ‘റീസെറ്റ് ആൻ്റ് റീചാർജ്‘ ഇടവേളയിലേക്ക് ഞങ്ങൾ പോകുന്നു”. എന്നു കുറിച്ചുകൊണ്ടാണ് കമ്പനിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ്.