ഐഎസ് ഭീകരരുടെ പേടിസ്വപ്നം! ജൊവാനയെ എന്തുകൊണ്ട് ഭീകരര്‍ ഇത്രമാത്രം പേടിക്കുന്നു? ലോകത്തിന്റെ ഉറക്കംകെടുത്തുന്ന പെണ്‍സിംഹത്തിന്റെ കഥ

jowana 2ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് അമേരിക്കയുടെയോ റഷ്യയുടെയോ മിസൈലുകളെ ഇത്രമാത്രം പേടി കാണില്ല. വെടിയുണ്ടകള്‍ക്കു മുന്നില്‍ അവര്‍ മരണഭയം കൂടാതെ നിന്നേക്കും. പക്ഷേ, ജൊവാന പലാനിയെന്ന ഇരുപത്തിമൂന്നുകാരിയുടെ പേരുകേട്ടാല്‍ പക്ഷേ ഐഎസ് ഭീകരര്‍ ഭയന്നുവിറയ്ക്കും. ഇപ്പോള്‍ ഈ സിംഹക്കുട്ടിയുടെ തലയ്ക്കു ആറു കോടിയിലധികം രൂപയാണ് ഐഎസുകാര്‍ വിലയിട്ടിരിക്കുന്നത്.

 ആരാണ് ഈ ജൊവാന

ലോകം അവളുടെ പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളേയായുള്ളു. കൃത്യമായി പറഞ്ഞാല്‍ 2014 അവസാനം മുതല്‍. ഇസ്ലാമിക് സ്റ്റേറ്റ് അതിന്റെ ഏറ്റവും വലിയ ഭീകരത ലോകത്തിനു മുന്നില്‍ തുറന്നവതരിപ്പിച്ചുകൊണ്ടിരുന്ന സമയം. ഡെന്മാര്‍ക്കില്‍ താമസിക്കുന്ന കുര്‍ദിഷ് യുവതിയായിരുന്നു ജൊവാന. കേവലം 21 വയസ് മാത്രമുണ്ടായിരുന്ന അക്കാലയളവില്‍ അവളൊരു പ്രഖ്യാപനം നടത്തി, ലോകത്തെ മുഴുവന്‍ ഞെട്ടിക്കുന്നതായിരുന്നു അത്. യൂണിവേഴ്‌സിറ്റി പഠനം ഉപേക്ഷിച്ച് ഐഎസിനെതിരേ പോരാടാന്‍ താന്‍ ഇറാഖിലേക്ക് പോകുകയായണെന്നായിരുന്നു അത്്. ബന്ധുക്കളും കൂട്ടുകാരും അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തീരുമാനം മാറ്റാന്‍ വശ്യമായി പുഞ്ചിരിക്കുന്ന ആ പെണ്‍കുട്ടി തയാറായില്ല. 3

കുര്‍ദിഷ് സേനയ്‌ക്കൊപ്പം ചേര്‍ന്നതോടെ ജൊവാന നല്ലൊരു യുദ്ധവിദഗ്ധയായി മാറി. ഐഎസ് തീവ്രവാദികളെ വകവരുത്തി കുര്‍ദിഷ് സേന മുന്നേറി. ഐഎസിനെതിരായ യുദ്ധചിത്രങ്ങളില്‍ ജൊവാന സ്ഥാനംപിടിച്ചു. സ്ത്രീകളാല്‍ വധിക്കപ്പെട്ടാല്‍ സ്വര്‍ഗം നഷ്ടമാകുമെന്നതാണ് ഐഎസ് തീവ്രവാദികള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഭീകരര്‍ സ്ത്രീകളെ ഭയന്നു. അവരുടെ തോക്കുകള്‍ക്കുമുന്നില്‍നിന്ന് ഒടിയൊളിച്ചു. അതോടെ ജൊവാനയെന്ന സിംഹക്കുട്ടി ലോകത്തിനു സുപരിചിതയായി.

ഗള്‍ഫ് യുദ്ധകാലത്ത് ഇറാഖിലെ റമഡിയിലാണ് ജൊവാന ജനിച്ചത്. പിന്നീട് ജോവാനയുടെ കുടുംബം ഡെന്‍മാര്‍ക്കില്‍ അഭയം തേടുകയായിരുന്നു. ബിരുദ പഠന കാലത്താണ് കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ജൊവാന അംഗമാവുന്നത്. സിറിയയില്‍ ഐഎസിനെതിരെ പോരാടിയ ശേഷം ഇറാഖില്‍ പെഷ്മര്‍ഗ സേനയ്‌ക്കൊപ്പവും യുദ്ധമുഖത്തുണ്ടായിരുന്നു. നിലവില്‍ ഡെന്‍മാര്‍ക്കില്‍ ജയിലിലാണ് ജൊവാന. 2015 ജൂണില്‍ ഡെന്‍മാര്‍ക്കില്‍ യാത്ര നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ രാജ്യം വിട്ടതിനാണ് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ ജൊവാന അറസ്റ്റിലായത്. അനുമതിയില്ലാതെ രാജ്യം വിട്ടതിനാണ് അറസ്റ്റ്. പോലീസ് കസ്റ്റഡിയിലിരിക്കുന്ന യുവതിയെ കൊല്ലാനുള്ള ശ്രമത്തിലാണ് ഐഎസ് ഭീകരര്‍. ഐഎസുകാര്‍ ഭീരുക്കളാണെന്നും തനിക്ക് മരണത്തെ യാതൊരു ഭയവുമില്ലെന്നാണ് ജൊവാന പറയുന്നത്.

Related posts