തൃശൂർ: കോർപറേഷനിൽ ഇനി മുതൽ വൈദ്യുതി മീറ്റർ റീഡിംഗ് മൊബൈൽ ആപ്പിലൂടെ അറിയാം. സംസ്ഥാനത്ത് ആദ്യമായാണ് വൈദ്യുതി മീറ്റർ റീഡിംഗ് ആൻഡ്രോയ്ഡ് ആപ്പിൽ ലഭിക്കുന്നത്. അഞ്ചു ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ണൂർ ആസ്ഥാനമായ ദിനേശ് ഐടി സിസ്റ്റംസാണ് ആപ്പ് വികസിപ്പിച്ചത്.
വൈദ്യുതി മീറ്ററുകളിൽ ക്യുആർ കോഡ് പതിപ്പിക്കും. ആപ്പ് ഉപയോഗിച്ച് മീറ്റർ റീഡർ സ്കാൻ ചെയ്യുന്പോൾ ഉപഭോക്താവിന്റെ വിവരങ്ങൾ മുഴുവൻ ലഭിക്കും. തുടർന്നു റീഡിംഗ് രേഖപ്പെടുത്തുന്പോൾതന്നെ കോർപറേഷൻ വൈദ്യുതി വകുപ്പിന്റെ സോഫ്റ്റ്വെയറിലെ ഡാറ്റാ ബേസിലേക്കു നേരിട്ടു രേഖപ്പെടുത്തും.
സമയലാഭത്തിനു പുറമെ റീഡിംഗ് പൂർണമായും കടലാസു രഹിതമാവുകയും ചെയ്യും. ഇതിനു പുറമെ വൈദ്യുതി ബിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറിലേക്കു മെസേജായി അയയ്ക്കുന്ന സംവിധാനവും ഉടൻ നടപ്പിലാകും. പദ്ധതി സർക്കാർ അനുമതിക്കു സമർപ്പിച്ചിരിക്കുകയാണ്