മ​മ്മൂ​ക്ക എ​ന്ന് വി​ളി​ക്കു​ന്ന​ത് കേ​ൾ​ക്കാ​നാ​ണ് ഏ​റ്റ​വും ഇ​ഷ്ടം;’​മെ​ഗാ​സ്റ്റാ​ർ’ എ​ന്ന വി​ശേ​ഷ​ണം ആ​ദ്യം ന​ൽ​കി​യ​താ​ര്? വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മ​മ്മൂ​ട്ടി

മ​ല​യാ​ളി​ക​ളു​ടെ മെ​ഗാ​സ്റ്റാ​റാ​ണ് മ​മ്മൂ​ട്ടി. കാ​ല​മെ​ത്ര ക​ട​ന്നാ​ലും ഈ ​പ​ദ​വി​ക്ക് തെ​ല്ലും മ​ങ്ങ​ലേ​ൽ​ക്കി​ല്ല. ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ​ക്ക് സ്വ​ന്തം ഇ​ക്ക​യാ​ണ് താ​രം. ഇ​പ്പോ​ഴി​താ ത​നി​ക്ക് മെ​ഗാ​സ്റ്റാ​ർ പ​ദ​വി ന​ൽ​കി​യ​ത് ആ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. ഇ​ൻ​സ്റ്റാ​ഗ്രാം ഇ​ൻ​ഫ്‌​ളൂ​വ​ന്‍​സ​ർ ഖാ​ലി​ദ് അ​ൽ അ​മീ​റി​യു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് മ​മ്മൂ​ട്ടി പ​റ​ഞ്ഞ​ത്.

1987-ലാ​ണ് ഒ​രു ഷോ​യ്ക്ക് വേ​ണ്ടി ആ​ദ്യ​മാ​യി ദു​ബാ​യി​ലേ​ക്ക് പോ​കു​ന്ന​ത്. അ​ന്ന​വ​ർ എ​നി​ക്കൊ​രു വി​ശേ​ഷ​ണം ത​ന്നു. ‘ദി ​മെ​ഗാ​സ്റ്റാ​ർ’. എ​നി​ക്കാ വി​ശേ​ഷ​ണം ത​ന്ന​ത് ദു​ബാ​യ് മാ​ധ്യ​മ​ങ്ങ​ളാ​ണ്. അ​ല്ലാ​തെ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​രു​മ​ല്ല. ഞാ​ൻ ദു​ബാ​യി​യി​ൽ എ​ത്തി​യ​പ്പോ​ൾ അ​വ​രെ​ഴു​തി, ‘മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി” എന്ന് അദ്ദേഹം പ​റ​ഞ്ഞു.

“ആ​ളു​ക​ൾ ന​മ്മ​ളോ​ടു​ള്ള സ്നേ​ഹം കൊ​ണ്ടും ബ​ഹു​മാ​നം കൊ​ണ്ടു​മാ​കാം ഇ​ത്ത​ര​ത്തി​ലു​ള്ള വി​ശേ​ഷ​ണ​ങ്ങ​ൾ ത​രു​ന്ന​ത്. ഞാ​ന​ത് സ്വ​യം കൊ​ണ്ട് ന​ട​ക്കു​ന്നി​ല്ല. അ​ത് ആ​സ്വ​ദി​ക്കു​ന്ന​തു​മി​ല്ല’. മ​മ്മൂ​ക്ക എ​ന്ന് വി​ളി​ക്കു​ന്ന​ത് കേ​ൾ​ക്കാ​നാ​ണ് ഏ​റ്റ​വും ഇ​ഷ്ട​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment