വത്തിക്കാൻ സിറ്റി: പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് അബ്ബാസ് പിന്നീട് അറിയിച്ചു.
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പശ്ചിമേഷ്യാ സമാധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന പരിശുദ്ധ പിതാവിന് നന്ദി പറയുന്നു.
പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകുന്നതിന് മാർപാപ്പയുടെ പിന്തുണ അഭ്യർഥിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് അബ്ബാസ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി. ഗാസാ വെടിനിർത്തൽ, ബന്ദികളുടെ മോചനം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്.